ഐ എസ് എല്ലിന്റെ എ എഫ് സി അംഗീകാരം, തീരുമാനം ഔദ്യോഗികമായി

- Advertisement -

ഐ എസ് എല്ലിനെ എ എഫ് സി അംഗീകരിക്കുന്ന ടൂർണമെന്റാക്കാനുള്ള തീരുമാനം നേരത്തെ ഉണ്ടായിരുന്നു എങ്കിലും ഇപ്പോഴാണ് അത് ഔദ്യോഗികമായത്. ഇത് സംബന്ധിച്ച ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷൻ തീരുമാനത്തിൽ എ എഫ് സി ജെനറൽ സെക്രട്ടറി ഡാറ്റോ വിൻസർ ജോൺ ഇന്ന് ഒപ്പുവെച്ചു.

കഴിഞ്ഞ് മൂന്നു സീസണിൽ ഐ എസ് എല്ലിന് കിട്ടാത്ത അംഗീകാരമാണ് ഇത്. ഇതോടെ എഫ് സി അംഗീകരിച്ച രണ്ടി നാഷണൽ ലീഗുകളായി ഇന്ത്യക്ക്. ഐ ലീഗ് തന്നെയാകും തൽക്കാലം ഒന്നാം ഡിവിഷൻ. എന്നാൽ സമീപ ഭാവിയിൽ ഐ ലീഗിനെ രണ്ടാം ഡിവിഷൻ ആകുമെന്ന് ഏറെക്കുറെ ഐ എസ് എൽ അംഗീകരിക്കപ്പെട്ടതോടെ തീരുമാനം ആയിരുന്നു.

നവംബർ മുതൽ അഞ്ചു മാസങ്ങളായി നടക്കുന്ന ഐ എസ് എല്ലിന്റെ ഡ്രാഫ്റ്റും മറ്റു വിവരങ്ങളും വരുൻ ദിവസങ്ങളിൽ എ ഐ എഫ് എഫ് അറിയിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement