ഐ എസ് എല്ലിന് ഫിഫയുടെയും എ എഫ് എ യുടെയും അംഗീകാരം

- Advertisement -

മാറുന്ന ഇന്ത്യൻ ഫുട്ബോളിന്റെ മുഖമായ ഐ എസ് എല്ലിന് ഫിഫയുടെയും ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെയും അംഗീകാരം. അതിന്റെ ആദ്യ പടിയെന്നോണം ഐ എസ് എല്ലിലെ വിജയികൾക്ക് ഇനി എ എഫ് സി കപ്പിന്റെ ഭാഗമാകും. ഇത്രയും കാലം ഇന്ത്യയിൽ നടക്കുന്ന ഒരു പ്രൈവറ്റ് ടൂർണമെന്റയിട്ടാണ് ഐ എസ് എൽ വിലയിരുത്തപ്പെട്ടത്.  ഇതൊനോടപ്പം ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനോട് അടുത്ത ഐ എസ് എല്ലിന്റെ ഘടനയെ പറ്റി വിവരം നൽകാനും നിർദേശം നൽകിയിട്ടുണ്ട്.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെയും ഐ എസ് എല്ലിന്റെ മാർക്കറ്റിംഗ് കൂട്ടാളികൾ  ആയ  ഐ എം ജി റിലയെൻസിന്റെയും പ്രതിനിധികൾ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെയും പ്രതിനിധികൾ  തമ്മിൽ കഴിഞ്ഞ ദിവസം ബഹ്റൈനിൽ വെച്ച് ചർച്ചകൾ നടത്തിയിരുന്നു. അന്നത്തെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഐ എസ് എൽ വിജയികൾക്ക് എ എഫ് സി കപ്പിൽ കളിയ്ക്കാൻ യോഗ്യത നൽകാൻ തീരുമാനമായത്.

ഇന്ത്യയും കിർഗിസ്താനും തമ്മിലുള്ള ഏഷ്യൻ കപ്പ് യോഗ്യതക്ക് മത്സരത്തിന് മുൻപ് തന്നെ ഐ എസ് എല്ലിലെ പുതിയ രണ്ടു ടീമുകളെ പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ മീറ്റിംഗിൽ ഐ എസ് എല്ലും ഐ ലീഗും ഒരുമിച്ച് കൊണ്ട് പോവാൻ തീരുമാനം എടുത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement