“ഐ എസ് എല്ലിലേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ചിരുന്നു” – ഫോർലാൻ

മുമ്പ് മുംബൈ സിറ്റിക്ക് വേണ്ടി ഐ എസ് എല്ലിൽ കളിച്ച ഉറുഗ്വേ ഫുട്ബോൾ ഇതിഹാസം ഡിയേഗോ ഫോർലാൻ താ‌ൻ വീണ്ടും ഐ എസ് എല്ലിൽ കളിക്കാൻ ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാക്കി. 2016 സീസണിൽ ആയിരുന്നു ഫോർലാൻ മുംബൈക്ക് വേണ്ടി കളിച്ചത്. ആ സീസണിൽ മുംബൈ സിറ്റിയെ സെമിയിൽ എത്തിക്കാം ഫോർലാനായിരുന്നു. 5 ഗോളും താരം ആ സീസണിൽ നേടി.

എന്നാൽ പിന്നീട് ഫോർലാൻ ഐ എസ് എല്ലിൽ കളിച്ചില്ല. താൻ തിരിച്ചുവരാം ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ ആരും തന്നെ ഓഫറുമായി സമീപിച്ചില്ല എന്നും ഫോർലാൻ പറഞ്ഞു. മുംബൈയിൽ ആയിരുന്ന സമയം താൻ ആസ്വദിച്ച സമയമാണെന്നും. തന്റെ കുടുംബത്തോടും വിലപിടിപ്പുള്ള സമയം ചിലവഴിക്കാനും ഇന്ത്യയിൽ ആയെന്നും ഫോർലാൻ പറഞ്ഞു. ഫുട്ബോളിൽ നിന്ന് വിരമിച്ച ഫോർലാൻ ഇപ്പോൾ പരിശീലകനാവാനുള്ള ഒരുക്കത്തിലാണ്. ഭാവിയിൽ പരിശീലകനായി ഇന്ത്യയിൽ ഒരു കൈ നോക്കാമെന്നും ഫോർലാൻ പറഞ്ഞു.