ഐ എസ് എൽ, ഇത്തവണയും ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് vs എ ടി കെ കൊൽക്കത്ത

Photo: Goal.com
- Advertisement -

ഐ എസ് എൽ ആറാം സീസണിലെ ഫിക്സ്ചർ പുറത്തായിരിക്കുകയാണ്. ഐ എസ് എൽ ഔദ്യോഗികമായി പുറത്തു വിട്ടില്ല എങ്കിലും അബദ്ധത്തിൽ അവരുടെ വെബ്സൈറ്റിൽ ഫിക്സ്ചർ എത്തുകയായിരുന്നു. ഇത്തവണയും ലീഗിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും എ ടി കെ കൊൽക്കത്തയുമാകും ഏറ്റുമുട്ടുക. കൊച്ചിയിൽ വെച്ചാകും ഉദ്ഘാടന മത്സരം. ഫിക്സ്ചർ ഔദ്യോഗികമായില്ല എങ്കിലും സൂചനകൾ അനുസരിച്ച് ഇതിൽ വലിയ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല.

ഫെബ്രുവരി അവസാനത്തിലേക്ക് ലീഗ് ഘട്ടം അവസാനിക്കുന്ന വിധത്തിലാണ് ഫിക്സ്ച്സ്റുകൾ. മാർച്ച് ആദ്യത്തോടെ ഫൈനലും കഴിയും. പിന്നീട് മാർച്ചികും ഏപ്രിലിലുമായി സൂപ്പർ കപ്പ് നടത്താനും ആയിരിക്കും എ ഐ എഫ് എഫിന്റെ പദ്ധതി.
ലീഗ് ഒക്ടോബർ 20ന് ആണ് ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിലെ പോലെ പത്തു ടീമുകൾ തന്നെയാകും ഇത്തവണയും ലീഗിൽ കിരീടത്തിനായി പോരിനിറങ്ങുക. രണ്ട് ക്ലബുകൾ പുതിയ പേരിൽ ആകും ഇത്തവണ ഇറങ്ങുക.

ഡെൽഹി ഡൈനാമോസും പൂനെ സിറ്റിയും ആകും പേരും ഹോം ഗ്രൗണ്ടുകളും മാറ്റുന്നത്. പൂനെ സിറ്റി ഹൈദരബാദ് സിറ്റിയായി മാറും. അവർ ഹൈദരബാദിൽ ആകും ഇനി കളിക്കുക. ഡെൽഹി ഡൈനാമോസ് ഒഡീഷയിലേക്കാണ് പോകുന്നത്. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള ആദ്യ പോരാട്ടം നവംബർ 23നാകും നടക്കുക.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഫിക്സ്ചറുകൾ;

ഒക്ടോബർ 20; കേരള ബ്ലാസ്റ്റേഴ്സ് vs എ ടി കെ
ഒക്ടോബർ 24; കേരള ബ്ലാസ്റ്റേഴ്സ് vs മുംബൈ
നവംബർ 2; പൂനെ സിറ്റി vs കേരള ബ്ലാസ്റ്റേഴ്സ്
നവംബർ 8; കേരള ബ്ലാസ്റ്റേഴ്സ് vs ഡെൽഹി ഡൈനാമോസ്
നവംബർ 23; ബെംഗളൂരു എഫ് സി vs കേരള ബ്ലാസ്റ്റേഴ്സ്

Advertisement