Picsart 23 09 04 15 54 51 975

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന് എതിരെ

ഐ എസ് എൽ അടുത്ത സീസൺ സെപ്റ്റംബർ 21ന് ആരംഭിക്കും. പുതിയ സീസൺ ഫിക്സ്ചർ ഉടൻ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സീസണിലെ ഉദ്ഘാടന മത്സരവും കൊച്ചിയിൽ തന്നെ നടക്കും. ഇത്തവണ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാകും ആദ്യ മത്സരം. ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ സീസണിലെ വിവാദ പ്ലേ ഓഫിൽ ആയിരുന്നു. ഈ മത്സരത്തോടെ കളി ആരംഭിക്കുന്നത് ആരാധകർക്ക് ആവേശം നൽകും.

കഴിഞ്ഞ ഐ എസ് എൽ ഉദ്ഘാടന മത്സരത്തിനും കൊച്ചി ആയിരുന്നു വേദിയായത്‌. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാൾ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ‌‌. അവസാന നാലു സീസണിലും കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്ത ക്ലബും തമ്മിൽ കളിച്ചായിരുന്നു സീസൺ ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാൾ ആയിരുന്നു എങ്കിൽ, അതിനു മുമ്പ് മൂന്ന് സീസണിൽ എ ടി കെ മോഹൻ ബഗാൻ ആയിരുന്നു ആദ്യ ദിവസത്തെ എതിരാളികൾ.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനുണ്ടായ നിരാശ മാറ്റാൻ ആകും വുകമാനോവിചും ബ്ലാസ്റ്റേഴ്സും ഇത്തവണ ശ്രദ്ധിക്കുന്നത്. ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ പരിശീലനത്തിലാണ്. ടീം ഉടൻ പ്രീസീസണായി ദുബൈയിലേക്ക് യാത്രയാകും.

Exit mobile version