ഐ എസ് എൽ പുതിയ സീസൺ, ഗോവയുടെ വിദേശ താരങ്ങൾ ആയി

പുതിയ സീസണായുള്ള ഒരുക്കങ്ങളുടെ പ്രധാന ഭാഗമായ വിദേശ താരങ്ങളുടെ സൈനിംഗ്സ് എഫ് സി ഗോവ പൂർത്തിയാക്കി. ഏഴു വിദേശ താരങ്ങളുമായി ഗോവ അടുത്ത വർഷത്തേക്ക് കരാർ ഒപ്പിട്ടു. ഏഴു വിദേശ താരങ്ങളിൽ നാലുപേർ സ്പെയിനിൽ നിന്നാണ്.

കഴിഞ്ഞ തവണത്തെ ഗോവവയുടെ ഹീറോ ഫെറൻ കോറോമിനസ്, എഡു ബേഡിയ, കാർലോസ് പെന, മിഗ്വേൽ പലാങ്ക എന്നിവരാണ് സ്പെയിനിൽ നിന്ന് ഉള്ളവർ. മൊറോക്കൻ സ്വദേശികളായ അഹ്മദ് ജാഹൊ, ഹുഗോ ബൗമസ്, സെനഗൽ താരം മൗർറ്റാഡ ഫാൾ എന്നിവരാണ് മറ്റു വിദേശ താരങ്ങൾ. ഈ ഏഴു പേരിൽ കോറോ, എഡു ബേഡിയ, അഹ്മദ്, ഹൂഗോ ബൗമസ് എന്നിവർ കഴിഞ്ഞ വർഷം ഗോവയുടെ ഒപ്പം ഉണ്ടായിരുന്നവരാണ്.

കോറോ കഴിഞ്ഞ‌ സീസണിൽ ഐ എസ് എല്ലിൽ 20 മത്സരങ്ങളിൽ നിന്നായി 18 ഗോളുകൾ നേടി ഐ എസ് എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് ഇട്ടിരുന്നു. അഞ്ച് അസിസ്റ്റും ഈ സ്പാനിഷ് താരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ‌ സീസണിൽ ഗോവയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ബ്രൂണോ പിൻഹേറോയും ഗോവയ്ക്ക് ഒപ്പം ഇപ്പോൾ ഉണ്ട്. പക്ഷെ ബ്രൂണോ ലോണിൽ പോകാനോ ക്ലബ് വിടാനോ ആണ് സാധ്യത

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ മുന്നേറ്റം, രണ്ട് ടീമുകള്‍ രണ്ടാം റൗണ്ടില്‍
Next articleബെയ്ലിന്റെ തിരിച്ചുവരവ് അസാധ്യമെന്ന് ടോട്ടൻഹാം പരിശീലകൻ