കോറോ മുതൽ സിഫ്നിയോസ് വരെ ഗോളടിയിൽ ഈ ഐ എസ് എല്ലിന് റെക്കോർഡ്

ഈ സീസണിൽ തുടക്കത്തിൽ ഐ എസ് എല്ലിൽ ഗോൾ വീഴാതിരുന്നപ്പോൾ ഇത്തവണ ഐ എസ് എല്ലിന് പഴയ ആവേശമില്ലാ എന്ന വിളി കേട്ടതാണ്. എന്നാൽ ദിവസങ്ങൾക്ക് ഇപ്പുറം 38 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഐ എസ് എൽ ചരിത്രത്തിൽ ഗോളടിയിൽ ഒരു പുതിയ റെക്കോർഡ് തന്നെ ഇട്ടിരിക്കുകയാണ്. ഏറ്റവും കുറവ് മത്സരങ്ങളിൽ 100 ഗോളുകൾ എന്നതാണ് ഈ ഐ എസ് എൽ കുറിച്ച പുതിയ റെക്കോർഡ്.

കേരള ബ്ലാസ്റ്റേഴ്സും പൂനെയും തമ്മിൽ ഉള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം സിഫ്നിയോസാണ് നൂറാം ഗോൾ നേടിയത്. അവസാന മൂന്നു വർഷത്തിലും ഇല്ലാത്ത അത്ര ഗോൾ വർഷത്തിന് ഈ കൊല്ലം സഹായിച്ചത് ഗോവയടക്കമുള്ള ടീമുകൾ ഗോളടിക്കാൻ മടി കാണിക്കാത്തത് ആണ്‌.

ഐ എസ് എല്ലിലെ ഇപ്പോഴത്തെ ടോപ്പ് സ്കോറർ കോറോ ആണ് സീസണിലെ ആദ്യ ഗോൾ നേടിയത്. 25ആമത്തെ ഗോൾ ബെംഗളൂരുവിന്റെ പാർതാലു നേടിയപ്പോൾ ഹാഫ് സെഞ്ച്വറി തികച്ചതും ബെംഗളൂരുക്കാരൻ തന്നെ. ബെംഗളൂരുവിന്റെ സ്ട്രൈക്കർ മികു ആണ് 50ആം ഗോൾ നേടിയത്. ബല്വന്ത് 75ആം ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം സിഫെനിയോസിനായി 100ആം ഗോളിന്റെ ഭാഗ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്ലാസ്റ്റേഴ്സിലേക്ക് ഈ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങൾ എത്തില്ല; ജെയിംസ്
Next article2019 ആഷസിനു ശേഷം കോച്ചിംഗ് സ്ഥാനം ഉപേക്ഷിക്കും: ട്രെവര്‍ ബെയിലിസ്