“ഐ എസ് എല്ലിൽ കളിക്കുക ഈസ്റ്റ് ബംഗാളിന്റെ സ്വപ്നം”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ കളിക്കുക അവസാന കുറച്ചു സീസണുകളിലായി ഈസ്റ്റ് ബംഗാളിന്റെ സ്വപ്നമായിരുന്നു എന്ന് ഈസ്റ്റ് ബംഗാളിന്റെ സീനിയർ ഒഫീഷ്യൽ ആയ ദേബബ്രത സർക്കാർ. ഈ സീസണിൽ അത് സാധ്യമാകും എന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു. മോഹൻ ബഗാന് ഐ എസ് എല്ലിൽ കളിക്കാം എങ്കിൽ ഈസ്റ്റ് ബംഗാളിനും അതാകും എന്ന് സർക്കാർ പറഞ്ഞു.

എ ടി കെ കൊൽക്കത്തയുമായി ലയിച്ചാണ് മോഹൻ ബഗാൻ ഐ എസ് എല്ലിലേക്ക് പോയത്. ഈസ്റ്റ് ബംഗാൾ ഇപ്പോൾ ഐ എസ് എൽ പ്രവേശനത്തിനായി അപേക്ഷ നൽകാൻ ഒരുങ്ങുകയാണ്. തങ്ങൾ ഐ എസ് എല്ലിൽ എത്താൻ പരമാവധി ശ്രമിക്കുകയാണെന്നും ഈ വരുന്ന സീസണിൽ ഐ എസ് എല്ലിൽ എത്തുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു. പുതിയ സ്പോൺസറിനായുള്ള സജീവ ചർച്ചയിലാണ് ഈസ്റ്റ് ബംഗാൾ എന്നും അദ്ദേഹം പറഞ്ഞു.