
ഐ എസ് എൽ ഡ്രാഫ്റ്റ് ലിസ്റ്റ് പുറത്തു വന്നു. ഇത്തവണ ഐ എസ് എൽ ഡ്രാഫ്റ്റിന്റെ ഭാഗമാവുക 199 താരങ്ങളാണ്. ഇതിൽ 150ഓളം താരങ്ങൾക്ക് ഐ എസ് എല്ലിലേക്ക് അവസരവും ലഭിക്കും. വരുന്ന ഞായറാഴ്ച ആകും ഡ്രാഫ്റ്റ് നടക്കുക. അനസ് എടത്തൊടിക ഉൾപ്പെടെ 12 മലയാളി താരങ്ങൾ ലിസ്റ്റിൽ ഉണ്ട്. അനസ് എടത്തൊടികയും യൂജീൻസൻ ലിങ്ദോഹുമാണ് ലിസ്റ്റിൽ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായത്. ഇന്ത്യം ഫുട്ബോളിലെ സ്റ്റാറുകളായി മാറിയ ഇരുവരുടേയും വില 1.10 കോടി രൂപയാണ്.
മലയാളി താരങ്ങളിൽ റിനോയുടെ വില തീരുമാനിക്കപ്പെട്ടിട്ടില്ല. 50 ലക്ഷത്തിൽ അധികം ഉണ്ടാകും റിനോയുടെ വില എന്നാണ് കരുതപ്പെടുന്നത്. സ്റ്റാർ സ്ട്രൈക്കർ റാഫിക്ക് 30 ലക്ഷമാണ് വില. സുബ്രതാ പോൾ, പ്രിതം കോട്ടാൽ തുടങ്ങിയവരും വില കൂടിയ താരങ്ങളുടെ പട്ടികയിൽ ഉണ്ട്. ഡെൽഹി ഡൈനാമോസ് താരമായ കഴിഞ്ഞ തവണ ഐ എസ് എല്ലിൽ മികച്ച പ്രകടനം നടത്തിയ കീൻ ലൂയീസിന് 40 ലക്ഷമാണ് വില. ചെന്നൈയിൻ എഫ് സിക്ക് കഴിഞ്ഞ തവണ കളിച്ച ജയേഷ് റാണെക്ക് 49 ലക്ഷവും.
നിഖിൽ കദം പോലുള്ള ഐ ലീഗിൽ കളിച്ച യുവ താരങ്ങൾക്ക് വില വെറും 4 ലക്ഷം ആയപ്പോൾ ഐ ലീഗിലോ സെക്കൻഡ് ഡിവിഷനിലോ വരെ കളിക്കാത്ത താരങ്ങൾക്ക് വില കൂടുതലായും കാണപ്പെടുന്നു. എന്തു തന്നെ ആയാലും ഡ്രാഫ്റ്റ് ലിസ്റ്റ് വന്നതോടെ ഐ എസ് എൽ ടീമുകൾ അവരുടെ അവസാന ഒരുക്കത്തിലാണ്. ഒരു ടീമിന് 15 താരങ്ങളെ വരെ ഡ്രാഫ്റ്റിൽ നിന്ന് സ്വന്തമാക്കം, രണ്ടു കളിക്കാരെ നിലനിർത്തിയതു കൂടാതെ.
Draft List:
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial