രണ്ടാം സ്ഥാനം ഉറപ്പിച്ച് ചെന്നൈയിൻ, സൂപ്പർ കപ്പ് യോഗ്യത ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സും

- Advertisement -

ഐ എസ് എൽ സീസൺ നാലിലെ ലീഗ് ഘട്ടത്തിലെ രണ്ടാം സ്ഥാനം ചെന്നൈയിൻ എഫ് സി ഉറപ്പിച്ചു. ഇന്ന് നടന്ന ലീഗിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതോടെയാണ് ചെന്നൈയിൻ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയിൻ വിജയിച്ചത്.

രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് റെനെ മെഹ്ലിച്ചാണ് ചെന്നൈയുടെ മൂന്നു പോയന്റ് ഉറപ്പിച്ചത്. 18 മത്സരങ്ങളിൽ നിന്നായി 32 പോയന്റാണ് ചെന്നൈയിന് സീസണിൽ ഉള്ളത്. മൂന്നാം സ്ഥാനക്കാർക്കെതിരായാകും ചെന്നൈയിൻ സെമി കളിക്കുക.

മുംബൈ തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആറാം സ്ഥാനം ഉറപ്പായി. കേരളത്തിന് ഇതോടെ സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement