വിജയം തുടരണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം അങ്കത്തിന് ഇറങ്ങും

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ സീസണിലെ രണ്ടാം അങ്കമാണ്. കലൂർ സ്റ്റേഡിയത്തിൽ മുംബ സിറ്റിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ആദ്യ മത്സരത്തിൽ എ ടി കെ കൊൽക്കത്തയെ പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് ആ വിജയം ഇന്നും തുടരാൻ ആകുമെന്ന പ്രതീക്ഷയിലാണ്. എ ടി കെയെ 2-1നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.

അന്ന് ഇറങ്ങിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷറ്റോരി സൂചനകൾ നൽകിയിട്ടുണ്ട്. രഹ്നേഷും ആർക്കസും ഇപ്പോഴും പരിക്കിന്റെ പിടിയിൽ ആയതിനാൽ സ്ക്വാഡിൽ ഇന്ന് ഉണ്ടാവില്ല. കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിൽ ആയിരുന്ന സഹൽ ഇന്നും ആദ്യ ഇലവനിൽ എത്തിയേക്കില്ല. ക്യാപ്റ്റൻ ഒഗ്ബെചെയിൽ തന്നെയാകും ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ഗോളടി പ്രതീക്ഷ.

കഴിഞ്ഞ സീസണിൽ കേരളത്തിന് ഒരു വൻ പരാജയം നൽകിയ ടീമാണ് മുംബൈ സിറ്റി. അതുകൊണ്ട് ആ കരുതൽ മുംബൈയെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിനുണ്ടാകും. കഴിഞ്ഞ തവണ സെമിയിൽ എത്തിയ ജോർഗെ കോസ്റ്റയുടെ ടീം ഇത്തവണ കൂടുതൽ ശക്തമായിട്ടുണ്ട്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം. കളി സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് പ്ലസിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.

Advertisement