Site icon Fanport

ഐ എസ് എല്ലിൽ ഇന്ന് വമ്പന്മാർ നേർക്കുനേർ

ഐ എസ് എല്ലിൽ ഇന്ന് കനത്ത പോരാട്ടമാണ്. നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാനും നിലവിലെ ഐ എസ് എൽ ലീഗ് ചാമ്പ്യന്മാരായ എഫ് സി ഗോവയുമാണ് ഇന്ന് നേർക്കുനേർ വരുന്നത്. വിജയിച്ച് ഒന്നാം സ്ഥാനത്തോട് അടുക്കുകയാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. അവസാന രണ്ടു മത്സരങ്ങളിലും വിജയിക്കാൻ കഴിയാതിരുന്ന എ ടി കെ ഇന്ന് വിജയിച്ചാൽ പോയിന്റ് നിലയിൽ ഒന്നാമതുള്ള മുംബൈ സിറ്റിക്ക് ഒപ്പം എത്താം.

എഫ് സി ഗോവ അവസാന രണ്ടു മത്സരങ്ങളിൽ വിജയിച്ച് ഗംഭീര ഫോമിലാണ്. അവരുടെ സ്ട്രൈക്കറായ അംഗുളോയുടെ ഫോമിൽ തന്നെയാകും ക്ലബിന്റെ പ്രതീക്ഷ. ഡിഫൻസാണ് മോഹൻ ബഗാന്റെ കരുത്ത്. ഇതുവരെ ഈ സീസണിൽ ഓപ്പൺ പ്ലേയിൽ നിന്ന് മോഹൻ ബഗാൻ ഗോൾ വഴങ്ങിയിട്ടില്ല. എന്നാൽ ഗോളടിക്കാൻ കൂടുതൽ റോയ് കൃഷണയെ ആശ്രയിക്കേണ്ടി വരുന്നത് പ്രശ്നമാകുന്നു. ഇന്ത്യൻ യുവതാരം മൻവീർ ഫോമിലേക്ക് ഉയരുന്നത് അവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇന്ന് രാത്രി 7.30നണ് മത്സരം നടക്കുക.

Exit mobile version