ഇനി ഐ എസ് എൽ ടീമുകളിൽ ഏഷ്യൻ വിദേശ താരം വേണം

- Advertisement -

ഐ എസ് എല്ലിലെ നിയമങ്ങളിൽ മാറ്റം. ഇനി മുതൽ ഐ എസ് എൽ ക്ലബുകളിൽ ഒരു ഏഷ്യൻ വിദേശ താരവും വേണ്ടി വരും. ഐ ലീഗിൽ ഇതുവരെ ഉണ്ടായിരുന്ന നിയമം പോലെ മൊത്തം വിദേശ സൈനിംഗുകളിൽ ഒന്ന് ഏഷ്യൻ വിദേശ താരമായിരിക്കണം. മാർക്വീ സൈനിംഗ് അടക്കം ഏഴു വിദേശ താരങ്ങളെ സൈൻ ചെയ്യാൻ ഈ സീസണിലും ഐ എസ് എൽ അനുവദിക്കും എങ്കിലും ഈ ഏഴു സൈനിംഗുകളിൽ ഒരു വിദേശ താരം എ എഫ് സിയുടെ കീഴിലുള്ള രാജ്യങ്ങളിൽ നിന്നാകണം.

ഒരു ടീമിന് 35 അംഗ സ്ക്വാഡ് വരെ നിലനിർത്താനും ഇനി വരുന്ന സീസൺ മുതൽ പറ്റും. വിദേശ താരങ്ങളെ സൈൻ ചെയ്യുന്നതിന് ഇനി ഐ എസ് എലിന്റെ പ്രത്യേക അനുമതി നേടേണ്ടതുമില്ല. ക്ലബിന് ഇഷ്ടപ്പെട്ട താരങ്ങളെ വാങ്ങുന്നതിന് ഇനി ഐ എസ് എൽ തടസ്സം നിൽക്കില്ല. പരിശീലകരുടെ കാര്യത്തിലും ഇനി ടീം മാത്രമാകും തീരുമാനം എടുക്കുന്നത്.

Advertisement