ഐ എസ് എല്ലും ഐ ലീഗും ചേർത്ത് പുതിയൊരു ടൂർണമെന്റ്

- Advertisement -

ഐ എസ് എല്ലിലെയും ഐ ലീഗിലെയും ടീമിനെ ഉൾപ്പെടുത്തി പുതിയ ഒരു ടൂർണമെന്റ് നടത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നീക്കം. രണ്ടു ലീഗിലെയും ആദ്യ രണ്ടു സ്ഥാനക്കാരെ ഉൾപ്പെടുത്തിയാകും പുതിയ നോക്ക് ഔട്ട് ടൂർണമെന്റ്.  ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റെയും ഐ എസ് എൽ പ്രേവേശനാവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക്  പരിഹാരമാവാത്തതിന്റെ തുടർന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയനീക്കം. ഇരു ടീമുകളുടെയും പ്രതിനിധികളുമായി എ ഐ എഫ് എഫ് നേതൃത്വം നടത്തിയ ചർച്ചകൾ എവിടെയുമെത്താതെ പിരിഞ്ഞിരുന്നു.  മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും പ്രതിനിധികളും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഉത്പൽ ഗാംഗുലിയും  ഉൾപ്പെട്ട സംഘവുമായാണ് പ്രഫുൽ പട്ടേൽ ചർച്ചകൾ നടത്തിയത്. പ്രതിസന്ധി പരിഹരിക്കുന്നതിന് ബംഗാൾ ക്ലബ്ബുകൾ ഒരാഴ്ച്ച കൂടി സാവകാശം ചോദിച്ചിട്ടുണ്ട്.

പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വഴികൾ ഇരു കൂട്ടരും ആലോചിക്കുന്നുണ്ട് എന്നും ദേശിയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിൽ ഒരു വഴി എ എഫ് സി മത്സരങ്ങൾക്കുള്ള രണ്ടു ടീമിനെ കണ്ടെത്താൻ ഐ ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാരെയും ഐ എസ് എല്ലിലെ ആദ്യ രണ്ടു സ്ഥാനക്കാരെയും ചേർത്ത് ഒരു നോക്ക്ഔട്ട് ടൂർണമെന്റ് നടത്താനാണ് .  ഈ നോക്ക് ഔട്ട് ടൂർണമെന്റിൽ ആദ്യ സ്ഥാനത്തെത്തുന്ന രണ്ടു ടീമുകൾക്ക് എ എഫ് സി നടത്തുന്ന ടൂർണമെന്റിൽ അവസരം ലഭിക്കും.  അതിനോടൊപ്പം ഐ ലീഗും ഐ എസ് എല്ലിനെ പോലെ ടെലിവിഷനിൽ കാണിക്കാനും തീരുമാനം ആവും എന്നാണ് റിപോർട്ടുകൾ.

ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഐ എസ് എല്ലിൽ ചേരുന്നതിനുള്ള ഭീമമായ ഫ്രാഞ്ചൈസി തുക നല്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. മാത്രവുമല്ല ഐ എസ് എല്ലും ഐ ലീഗും ഒരേ സമയത്ത്  നടത്തുകയാണെങ്കിലും ഐ ലീഗിൽ പങ്കെടുക്കില്ല എന്നും ഇരു ടീമുകളുടെയും മാനേജ്‌മന്റ് പ്രഫുൽ പട്ടേലിനെ അറിയിച്ചിട്ടുണ്ട്.   ഈ മാസം 12നു നടക്കുന്ന ചർച്ചയിൽ ഐ എസ് എല്ലും ഐ ലീഗുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement