ആറ് ഐ എസ് എൽ ക്ലബുകൾക്ക് എ എഫ് സി ലൈസൻസ്

2020-21 നാഷണൽ- എ എഫ് സി ക്ലബ് ലൈസൻസിനായുള്ള ഇന്ത്യൻ ക്ലബുകളുടെ അപേക്ഷ പരിഗണിച്ച എ എഫ് സി ആറ് ക്ലബുകൾക്ക് ലൈസൻസ് അനുവദിച്ചു കൊടുത്തു. എഫ് സി ഗോവ, എ ടി കെ മോഹൻ ബഗാൻ, ബെംഗളൂരു എഫ് സി, ജംഷദ്പൂർ എഫ് സി, ചെന്നൈയിൻ എഫ് സി, മുംബൈ സിറ്റി എന്നീ ക്ലബുകൾക്കാണ് ലൈസൻസ് ലഭിച്ചിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ്, ഒഡീഷ എഫ് സി, നോർത്ത് ഈസ്റ്റ്, ഹൈദരാബാദ് എഫ് സി, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബുകളുടെ അപേക്ഷകൾ തള്ളി. ഈ ക്ലബുകൾക്ക് വീണ്ടും അപേക്ഷ നൽകുകയോ അല്ലായെങ്കിൽ ലൈസൻസിൽ നിന്ന് ഒഴിവാക്കാനോ അപേക്ഷ നൽകാം. ഐ ലീഗ് ക്ലബുകളുടെ അപേക്ഷയുടെ ഫലം ഇതുവരെ വന്നിട്ടില്ല.

Exit mobile version