Site icon Fanport

ഐ എസ് എല്ലിൽ മത്സരങ്ങൾ കൂടും, ഒരു ടീമിന് 30 മത്സരങ്ങൾ ആകും

നീണ്ട കാലത്തെ ആരാധകരുടെയും ഫുട്ബോൾ നിരീക്ഷകരുടെയും വിമർശനങ്ങൾ എ ഐ എഫ് എഫും എഫ് സി ഡി എലും അവസാനം കേൾക്കുകയാണ്‌. ഐ എസ് എല്ലിൽ ഇനി മുതൽ സീസണിൽ ടീമുകൾ ചുരുങ്ങിയത് 30 മത്സരങ്ങൾ എങ്കിലും കളിക്കും. 2022-23 സീസണിലാകും ഇത് നടക്കുക. ഇപ്പോൾ ഐ എസ് എല്ലിൽ ടീമുകൾ രണ്ട് തവണയാണ് പർസ്പരം കളിക്കുന്നത്. അത് മാറി അടുത്ത സീസൺ മുതൽ ടീമുകൾ പരസ്പരം മൂന്ന് മത്സരങ്ങൾ കളിക്കും.

11 ടീമുകൾ ലീഗിൽ ഉള്ളതിനാൽ ലീഗ് ഘട്ടം കഴിയുമ്പോഴേക്ക് ടീമുകൾക്ക് 30 മത്സരങ്ങൾ കളിക്കാൻ ആകും. ഇത്രയും മത്സരങ്ങൾ കളിക്കുന്നത് ടീമുകളെയും താരങ്ങളെയും മെച്ചപ്പെടുത്തും. മാത്രമല്ല എ എഫ് സി ഒരു ക്ലബ് കളിക്കണം എന്ന് ആവശ്യപ്പെടുന്ന അത്ര മത്സരങ്ങളിൽ ക്ലബുകൾക്ക് എത്താനും ഇതു കൊണ്ട് സാധിക്കും. ലീഗ് ഇതോടെ 9 മാസം നീണ്ടു നിൽക്കുന്ന ഒന്നായി മാറും. അടുത്ത സീസണിൽ റിലഗേഷൻ പ്രൊമോഷനും വരുമെന്ന് നേരത്തെ എഫ് എസ് ഡി എൽ അധികൃതർ പറഞ്ഞിരുന്നു. ഈ സീസൺ പതിവു പോലെ തന്നെ തുടരും.

Exit mobile version