ഇന്ന് ഒരു മത്സരം, മൂന്നു മലയാളികൾ കളത്തിൽ

ഇന്ന് ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന നോർത്ത് ഈസ്റ്റും ജംഷദ്പൂർ എഫ് സിയും തമ്മിൽ നടക്കുന്ന മത്സരത്തിൽ മലയാളികൾക്ക് താല്പര്യം കൂടും. മലയാളികളുടെ പ്രിയ താരങ്ങളായ മൂന്നുപേരുടെ സാന്നിദ്ധ്യമാണ് ഏവരും ഉറ്റുനോക്കുന്നത്. ജംഷദ്പൂർ എഫ് സിയുടെ നെടുംതൂണായ ഡിഫൻഡർ അനസ് എടത്തൊടിക, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വലകാക്കാൻ ഇറങ്ങുന്ന കോഴിക്കോട് സ്വദേശി ടി പി രഹ്നേഷ്, ഒപ്പം അനസിന്റെ‌ പിൻഗാമി ആകുമെന്ന് കരുതപ്പെടുന്ന തിരൂരിന്റെ താരം ഹക്കുവും.

 

പ്രീ‌സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹക്കു ഇന്ന് സെന്റർ ബാക്കായി ആദ്യ ഇലവനിൽ ഉണ്ടാകും എന്നു തന്നെയാണ് കരുതപ്പെടുന്നത്. ഹക്കുവിന്റെ ഐ എസ് എൽ അരങ്ങേറ്റം കൂടിയാകും ഇന്ന്. ടി പി രഹ്നേഷ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലെ പരിചിത മുഖമാണ്. ഈ‌ സീസണ നോർത്ത് ഈസ്റ്റിന്റെ ഒന്നാം ഗോൾ കീപ്പറും രഹ്നേഷ് ആകും.

കരിയറിന്റെ പീക്കിൽ നിൽക്കുന്ന അനസ് എടത്തൊടിക തന്നെയാണ് ഐ എസ് എല്ലിലെ പുതുമുഖക്കാരായ ജംഷദ്പൂരിന്റെ നെടുംതൂൺ. മലയാളി താരങ്ങൾ മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന് പരിചിതമായ പലമുഖങ്ങളും ഉണ്ട് ഇന്നത്തെ മത്സരത്തിൽ. ജംഷദ്പൂർ എഫ് സിയിൽ മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ബെൽഫോർട്ട്, മെഹ്താബ്, ഫറൂഖ് ചൗധരി എന്നിവരും ഒപ്പം പരിശീലകരുടെ കൂട്ടത്തിൽ സ്റ്റീവ് കോപ്പലും ഇഷ്ഫാഖ് അഹമ്മദും ഉണ്ട്.

ഇന്നലെ നടന്ന ഉദ്ഘാട മത്സരത്തിലും മൂന്നു മലയാളികളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. റിനോ ആന്റോയും സി കെ വിനീതും ആദ്യ ഇലവനിൽ എത്തിയപ്പോൾ പ്രശാന്ത് സബ്സ്റ്റിട്യൂട്ട് ആയും ഇന്നലെ കളത്തിൽ ഇറങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിറ്റിയെ തടയാൻ ലെസ്റ്റർ, ലിവർപൂളിന് സൗത്താംപ്ടൻ
Next articleമെട്രോപൊളിറ്റാനോയിൽ ഇന്ന് ആദ്യ മാഡ്രിഡ് ഡെർബി