ഐ എസ് എൽ ഇനി വൺ ഫുട്ബോളിലും, 200ൽ അധികം രാജ്യങ്ങളിൽ ഐ എസ് എൽ എത്തും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലും വൺ ഫുട്ബോളും ആയി കരാർ. ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളിൽ (ഇന്ത്യൻ ഉപഭൂഖണ്ഡം ഒഴികെ) ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) പ്രക്ഷേപണം ചെയ്യുന്നതിനായി ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (FSDL) ഇന്ന് ജർമ്മൻ ഫുട്ബോൾ മീഡിയ കമ്പനിയായ OneFootball-മായി കരാർ ഒപ്പുവെച്ചു. നിലവിലെ ഹീറോ ISL 2021-22 സീസൺ വൺഫുട്‌ബോൾ പ്ലാറ്റ്‌ഫോമിൽ സൗജന്യമായി സംപ്രേഷണം ചെയ്യാൻ ആണ് കരാർ ആയത്.

ഈ പങ്കാളിത്തം ഹീറോ ISLനെ ആഗോള തലത്തിൽ വളർത്താൻ സഹായിക്കും. സ്‌മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റിലും OneFootball ആപ്പ് (iOS/Android, ഉൾപ്പെടെ. Apple AirPlay, Google Chromecast) വഴിയും OneFootball വെബ്‌സൈറ്റ് വഴി ഡെസ്‌ക്‌ടോപ്പിലും ലൈവ് ആയും ഓൺ-ഡിമാൻഡ് മാച്ച് ഹൈലൈറ്റ്സും ലഭ്യമാകും.