“ഐ എസ് എല്ലിൽ 18 ടീമുകൾ എങ്കിലും വേണം, റിലഗേഷനും പ്രൊമോഷനും വേണം” – സ്റ്റിമാച്

ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടണം എങ്കിൽ കൂടുതൽ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ട് എന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. തന്റെ കരാർ സെപ്റ്റംബറിൽ അവസാനിക്കാൻ ഇരിക്കുകയാണ്. തന്റെ ഇന്ത്യൻ ഫുട്ബോളിലെ ജോലി പകുതി പോലും ആയില്ല എന്നും ഇവിടെ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും സ്റ്റിമാച് പറഞ്ഞു. ഐ എസ് എല്ലിൽ ചുരുങ്ങിയത് 18 ടീമുകൾ എങ്കിലും വേണം എന്നാണ് എന്റെ അഭിപ്രായം. പ്രൊമോഷനും റിലഗേഷനും വേണം. ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ കൊണ്ടു വരണം. സ്റ്റിമാച് പറഞ്ഞു.

ലോകത്തെ എല്ലാ രാജ്യങ്ങളും ദേശീയ ടീമിലേക്ക് വിദേശത്തും ആ രാജ്യത്തെ വംശജരെ ഉപയോഗിക്കാറുണ്ട്. ഇന്ത്യ മാത്രമെ അത് ചെയ്യാതെ ഉള്ളൂ. അത് ഇന്ത്യൻ ഫുട്ബോളിനെ പിറകോട്ട് നിർത്തുകയാണ് എന്ന് സ്റ്റിമാച് പറഞ്ഞു. 2023ൽ ഇന്ത്യയെ ഏഷ്യൻ കപ്പിലേക്ക് തനിക്ക് നയിക്കണം എന്നുണ്ട്. തന്റെ കരാർ സെപ്റ്റംബറിൽ അവസാനിക്കുക ആണെന്നും വേഗത്തിൽ കരാർ ചർച്ചകൾ ആരംഭിക്കണം എന്നും സ്റ്റിമാച് പറഞ്ഞു.