ഇഷ്ഫാഖ് അവസാനം ബ്ലാസ്റ്റേഴ്സ് വിട്ടു, ടാറ്റയിൽ അസിസ്റ്റന്റ് കോച്ചാകും

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് അവസാനം ഇഷ്ഫാഖ് അഹമ്മദ് വേറെ ഒരു ഐ എസ് എൽ ക്ലബിലേക്ക് പോകുന്നു. പുതിയ ഐ എസ് എൽ ടീമായ ടാറ്റയുടെ ജംഷദ്പൂർ ടീമാണ് ഇഷ്ഫാഖിന്റെ അടുത്ത തട്ടകം. പുതിയ ടീമിന്റെ അസിസ്റ്റന്റ് മാനേജറായാണ് ഇഷ്ഫാഖ് എത്തുന്നത്.

കഴിഞ്ഞ ആഴ്ച എ എഫ് സി ബി ലൈസൻസ് ഇഷ്ഫാഖ് അഹമ്മദ് കരസ്ഥമാക്കിയിരുന്നു. ഒരു ഐ എസ് എൽ ടീമിന് ഒരു ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് നിർബന്ധമാണ് എന്നതു കൊണ്ട് ഇഷ്ഫാഖ് അഹമ്മദിന് കേരള ബ്ലാസ്റ്റേഴ്സിൽ പരിഗണന ലഭിച്ചേക്കുമെന്ന് കരുതിയിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് ലജോങ് കോച്ച് സിങ്ടോയെ അസിസ്റ്റന്റ് കോച്ചായി നിയമിക്കുക ആയിരുന്നു.

കേരള ആരാധകർക്ക് അത്ര പ്രിയപ്പെട്ട ആളെല്ലെങ്കിലും കേരളത്തിന്റെ കൂടെ തന്നെ ഐ എസ് എല്ലിൽ ഉണ്ടായിരുന്ന കളിക്കാരനായിരുന്നു ഇഷ്ഫാഖ്. കഴിഞ്ഞ വർഷം കേരളത്തിന്റെ ടീം കോച്ചുമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement