കേരള ബ്ലാസ്റ്റേഴ്സിൽ താരങ്ങളെ എത്തിക്കാൻ ഇഷ്ഫാഖ് പണം വാങ്ങുന്നു എന്ന് ചോപ്രയുടെ ആരോപണം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനെതിരെ വലിയ ആരോപണവുമായി മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മൈക്കിൾ ചോപ്ര. കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെ എത്തിക്കുമ്പോൾ ഇഷ്ഫാഖ് അഹമ്മദ് അതിനായി പണം വാങ്ങുന്നു എന്നാണ് മൈക്കിൾ ചോപ്ര ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെ എത്തിക്കാൻ താരങ്ങളുടെ ഏജന്റുമാരിൽ നിന്ന് ഇഷ്ഫാഖ് പിന്നാമ്പുറത്ത് കൂടെ കാശ് വാങ്ങുന്നുണ്ട് എന്നാണ് ചോപ്ര ആരോപണം ഉന്നയിച്ചത്.

ഇതിൽ എന്താണ് ഇഷ്ഫാഖിന്റെ അഭിപ്രായം എന്ന് ചോപ്ര ട്വിറ്ററിൽ ഇഷ്ഫാഖിനോട് ചോദിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഇതിലെ സത്യം അന്വേഷിച്ച് കണ്ടെത്തണം എന്നും ചോപ്ര പറഞ്ഞു. മുമ്പ് ഇഷ്ഫാഖും ചോപ്രയും കേരള ബ്ലാസ്റ്റേഴ്സിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇഷ്ഫാഖ് അഹമ്മദ് ആയിരുന്നു ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫറുകൾക്ക് നേതൃത്വം കൊടുത്തത്. എന്തായാലും ഈ ആരോപണത്തിൽ ഇഷ്ഫാഖിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.

Advertisement