
കേരള ബ്ലാസ്റ്റേഴ്സിലേക്ക് ബൂട്ടുകെട്ടി എന്തായാലും ഇഷ്ഫാഖ് അഹമ്മദ് ഇത്തവണ വരില്ല എന്നുറപ്പാണ്. കേരള ബ്ലാസ്റ്റേഴ്സിന് അത്ര നല്ല ഓർമ്മയൊന്നുമല്ല ഇഷ്ഫാഖ് അഹമ്മദ് എന്ന താരത്തെ കുറിച്ച് എങ്കിലും ബ്ലാസ്റ്റേഴ്സിനോട് നല്ല സ്നേഹമുള്ള ഇഷ്ഫാഖ് അഹമ്മദ് കോപ്പലിന്റെ അസിസ്റ്റൻ കോച്ചായി കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയേക്കും.
കഴിഞ്ഞ ദിവസം എ എഫ് സി ബി ലൈസൻസ് ഇഷ്ഫാഖ് അഹമ്മദ് കരസ്ഥമാക്കിയിരുന്നു. ഒരു ഐ എസ് എൽ ടീമിന് ഒരു ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് നിർബന്ധമാണ് എന്നതു കൊണ്ട് ഇഷ്ഫാഖ് അഹമ്മദിന് പരിഗണന ലഭിച്ചേക്കും. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീം കോച്ചും കളിക്കാരനുമായിരുന്നു ഇഷ്ഫാഖ് അഹമ്മദ്. പക്ഷെ ഇഷ്ഫഖിന്റെ ഗ്രൗണ്ടിലെ പ്രകടനങ്ങൾ കേരള ബ്ലാസ്റ്റേഴിനെ പിറകോട്ടു വലിച്ചിരുന്നു.
ഇന്ത്യൻ കളിക്കരുമായി മികച്ച ബന്ധമുള്ളതും കോപ്പലിനോടുള്ള അടുപ്പവും കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഇഷ്ഫാഖിനെ വഴി തെളിയിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial