Picsart 23 08 10 15 02 05 234

“ഇന്ത്യയിലെ ഏറ്റവും പാഷനേറ്റ് ആയ ക്ലബിൽ ചേരുന്നതിൽ സന്തോഷം” ഇഷാൻ പണ്ടിത

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കിയ ഇഷാൻ പണ്ടിത താൻ ഈ നീക്കത്തിൽ അതിയായ സന്തോഷവാൻ ആണെന്ന് പറഞ്ഞു. “ഇന്ത്യയിലെ ഏറ്റവും പേഷനേറ്റും പ്രിയപ്പെട്ടതുമായ ക്ലബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” എന്ന് പറഞ്ഞു. “ഒരു കളിക്കാരനെന്ന നിലയിൽ എന്റെ കഴിവിൽ ബ്ലാസ്റ്റേഴ്സ് വിശ്വാസം പ്രകടിപ്പിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ ശരിയായ തീരുമാനമാണ് എടുത്തതെന്ന് എനിക്ക് ഉറപ്പുണ്ട്.” അദ്ദേഹം പറഞ്ഞു.

“ഐതിഹാസികമായ മഞ്ഞ ജേഴ്‌സി അണിഞ്ഞ് ആരാധകർക്കും ക്ലബ്ബിനും എല്ലാം നൽകുന്നതിന് എനിക്ക് കാത്തിരിക്കാനാവില്ല.” ഇഷാൻ പറഞ്ഞു. 2 വർഷത്തെ കരാർ ആണ് ഇഷൻ കിഷൻ ബ്ലാസ്റ്റേഴ്സിൽ ഒപ്പുവെച്ചത്.

ഇഷാനെ സൈൻ ചെയ്തതിൽ ഉള്ള സന്തോഷം ബ്ലാസ്റ്റേഴ്സ് സ്പൊർടിംഗ് ഡയറക്ടർ സ്ങ്കിങ്കിസും പങ്കുവെച്ചു. “തന്റെ സാന്നിധ്യവും ശാരീരികക്ഷമതയും കൊണ്ട് കളിയെ സ്വാധീനിക്കാനും ഏത് മത്സരത്തിന്റെയും ഗതി മാറ്റാനും കഴിവുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്ന ഒരാളാണ് ഇഷാൻ. അദ്ദേഹത്തിന് ആശംസകൾ നേരുന്നു.”

Exit mobile version