വീണ്ടും അവസാന നിമിഷം ഇഷാൻ പണ്ടിത, ജംഷദ്പൂർ ഐ എസ് എല്ലിൽ ഒന്നാമത്

Img 20220111 212450

ജംഷദ്പൂർ എഫ് സി ഐ എസ് എല്ലിൽ ഒന്നാം സ്ഥാനത്ത്. ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഓവൻ കോയ്ലിന്റെ ടീം മറികടന്നു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ഇന്ത്യൻ താരങ്ങളെ മാത്രം അണിനിരത്തിയ ഈസ്റ്റ് ബംഗാളിനെ 88ആം മിനുട്ടിലെ ഗോളിലാണ് ജംഷദ്പൂർ വിജയം കണ്ടെത്തിയത്. കഴിഞ്ഞ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ വിജയ ഗോൾ നേടിയ ഇഷാൻ പണ്ടിത ആണ് ഇന്നും വിജയ ഗോൾ നേടിയത്. കോർണറിൽ നിന്ന് ഒരു ഹെഡറിൽ ആയിരുന്നു ഗോൾ വന്നത്.

ഈ വിജയത്തോടെ ജംഷദ്പൂർ 11 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. 17 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ ഒരു മത്സരം അധികം ജംഷദ്പൂർ കളിച്ചിട്ടുണ്ട്. ഒറ്റ വിജയം ഇല്ലാത്ത ഈസ്റ്റ് ബംഗാൾ ലീഗിൽ അവസാന സ്ഥാനത്താണ്.

Previous articleകോവിഡ് കാരണം ഇപ്പോൾ ഐ എസ് എൽ നിർത്തേണ്ടി വന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്മാരാകും
Next articleഇന്ത്യ 223 റൺസിന് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം