ഐസക് ഇനി ഒഡീഷയിൽ

ജംഷദ്പൂരിന്റെ താരമായിരുന്ന ഐസക് വാന്മൽസ്വാമ ഇനി ഒഡീഷയിൽ കളിക്കും. 24കാരനായ താരത്തെ രണ്ടു വർഷത്തെ കരാറിലാണ് ഒഡീഷ സ്വന്തമാക്കിയിരിക്കുന്നത്. കരാർ ഒരുവർഷത്തേക്ക് കൂടെ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. മധ്യനിര താരമായ ഐസാക് അവസാന രണ്ടു വർഷമായി ജംഷദ്പൂർ എഫ് സിക്ക് ഒപ്പമായിരുന്നു കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ നേടിയിരുന്നു.

ഐ എസ് എല്ലിൽ ഇതുവരെ 50 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ജംഷദ്പൂർ കൂടാതെ ചെന്നൈയിൻ, പൂനെ സിറ്റി എന്നിവർക്കായും താരം ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ഷില്ലൊങ് ലജോങിനായി ഐലീഗും കളിച്ചിട്ടുണ്ട്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഇന്ത്യക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്.

Exit mobile version