Site icon Fanport

ഐസാക് വന്മൽസാമ ജംഷദ്പൂർ എഫ് സിയിൽ

യുവ മിഡ്ഫീൽഡർ ഐസാക് വന്മൽസാമയെ‌ ജംഷദ്പൂർ എഫ് സി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ് സിയിലായിരുന്നു ആയിരുന്നു ഐസാക് കളിച്ചിരുന്നു. ഇപ്പോൾ ജംഷദ്പൂരുമായി രണ്ട് വർഷത്തെ കരാറാണ് ഐസാക് ഒപ്പുവെച്ചിരിക്കുന്നത്. ചെന്നൈയിനിൽ കഴിഞ്ഞ സീസണിൽ എത്തിയ ഐസാക് 13 മത്സരങ്ങളിൽ ചെന്നൈയിനായി കഴിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും താരം ചെന്നൈയിനിൽ നേടി.

മുമ്പ് ഷില്ലോങ് ലജോങ് മിഡ്ഫീൽഡിൽ വിസ്മയങ്ങൾ കാണിച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറാണ് ഐസാക്. ഇരുപത്തി ഒന്ന് വയസ്സു മാത്രം പ്രായമുള്ള ഐസാക് ഇന്ത്യൻ സീനിയർ ടീം ജേഴ്സി അണിഞ്ഞിട്ടുള്ള താരമാണ്. ഭൂട്ടാനെതിരെ ആയിരുന്നു ഐസാകിന്റെ ഇന്ത്യൻ അരങ്ങേറ്റം.

എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഐസാക്. വിങ്ങിലും ഒപ്പം അറ്റാക്കിങ് മിഡ്ഫീൽഡറായും ഇറങ്ങാൻ കഴിവുള്ള താരമാണ്. മുമ്പ് പൂനെ സിറ്റിക്കായും ഐസാക് കളിച്ചിട്ടുണ്ട്.

Exit mobile version