ഇർഷാദ് ഇനി നോർത്ത് ഈസ്റ്റിൽ

Img 20210915 193949

ഒരു മലയാളി താരത്തെ കൂടെ സ്വന്തമാക്കിയിരിക്കുക ആണ് നോർത്ത് ഈസ്റ്റ്. മുൻ ഗോകുലം കേരള ക്യാപ്റ്റൻ ആയിരുന്ന മുഹമ്മദ് ഇർഷാദിനെ ആണ് നോർത്ത് ഈസ്റ്റിൽ എത്തിയത്. ഇർഷാദിന്റെ സൈനിംഗ് നോർത്ത് ഈസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തെ കരാർ താരം ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ് സിയിലും ഈസ്റ്റ് ബംഗാളിലുമായാണ് ഇർഷാദ് കളിച്ചിരുന്നത്.

അതിനു മുമൊ മൂന്ന് സീസണുകളോളം ഗോകുകത്തിനൊപ്പം ഇർഷാദ് ഉണ്ടായിരുന്നു. വേഴ്സറ്റൈൽ താരമായ ഇർഷാദ് ഏതു ടീമിനും കരുത്താകും. മിഡ്ഫീൽഡർ ആണെങ്കിലും ഈ സീസണിൽ അധികവും റൈറ്റ് ബാക്കിന്റെ റോളിൽ ആയിരുന്നു ഇർഷാദ് ഗോകുലത്തിൽ കളിച്ചത്.

ഗോകുലത്തിന്റെ ഡ്യൂറണ്ട് കപ്പ് വിജയത്തിലും ഇർഷാദ് വലിയ പങ്കുവഹിച്ചിരുന്നു. തിരൂർ സാറ്റ്‌ അക്കാഡമിയിലൂടെ വളർന്നു വന്ന ഇർഷാദ് സാറ്റിനായി കേരള പ്രീമിയർ ലീഗിൽ അടക്കം നിരവധി ടൂർണമെന്റുകളിൽ മുമ്പ് കളിച്ചിട്ടുണ്ട്. സർവീസസിന് വേണ്ടിയും മഹാരാഷ്ട്രയ്ക്ക് വേണ്ടും സന്തോഷ് ട്രോഫിയും കളിച്ചിട്ടുണ്ട്. ഡി.എസ്.കെ ശിവാജിയൻസ്, ഫത്തേഹ് ഹൈദരാബാദ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 2015 നാഷണൽ ഗെയിംസിൽ മഹാരാഷ്ടയ്ക്ക് വേണ്ടി കളിച്ച്  ടോപ്സ്കോറർ പട്ടം സ്വന്തമാക്കിയ താരമാണ് ഈ തിരൂരുകാരൻ.

Previous articleജയം ലക്ഷ്യമിട്ട് ഗോകുലം നാളെ രണ്ടാം മത്സരത്തിനിറങ്ങും
Next articleമുൻ ലാസിയോ ഡിഫൻഡറെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി