“ഇന്ത്യൻ റഫറിമാരെ മെച്ചപ്പെടുത്തണം”

- Advertisement -

ഇന്ത്യൻ ഫുട്ബോളിലെ റഫറിമാരെ മെച്ചപ്പെടുത്തണം എന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ഇപ്പോൾ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനുമായ ഇഷ്ഫഖ് അഹമ്മദ്. ഇന്ത്യൻ സൂപ്പർ ലീഗിൽ കണ്ടു വരുന്ന റഫറിയിംഗിലെ പാളിച്ചകൾ ചൂണ്ടികാണിച്ചാണ് ഇഷ്ഫാഖിന്റെ ഈ ആവശ്യം. നേരത്തെ കേരള ബ്ലാസ്റ്റേഴ്സും ഒഡീഷയും തമ്മിൽ നടന്ന മത്സരത്തിൽ കേരളത്തിന് നിർണായക പെനാൾട്ടി നൽകാതിരുന്നത് വലിയ വിവാദമായിരുന്നു.

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നമ്മുടെ റഫറിമാരെ മെച്ചപ്പെടുത്താൻ വേണ്ടി എന്തെങ്കിലും ചെയ്തേ തീരു എന്നായിരുന്നു ഇഷ്ഫാഖിന്റെ പ്രസ്താവന. ഐ എസ് എലിൽ വളരെ അധികം മത്സരങ്ങളുടെ വിധി തെറ്റായ റഫറിയിംഗ് കാരണം മാറുന്നുണ്ട് എന്നും ഇഷ്ഫാഖ് പറഞ്ഞു. നേരത്തെ ബെംഗളൂരു എഫ് സി പരിശീകൻ കാർലെസും ഇന്ത്യൻ റഫറിമാരെ രൂക്ഷമായി വിമർശിച്ചിരുന്നു‌.

Advertisement