ഇനി ഇന്ത്യൻ പരിശീലകർക്കും ഐ എസ് എൽ ടീമുകളെ നയിക്കാം, നിയന്ത്രണങ്ങൾ നീക്കി

- Advertisement -

ഐ എസ് എല്ലിൽ ഇനി പരിശീലകരെ നിയമിക്കുന്നതിനുള്ള പൂർണ്ണാധികാരം ക്ലബുകൾക്ക് മാത്രം. ഐ എസ് എൽ ആരംഭിച്ചത് മുതൽ ഈ സീസൺ വരെ ക്ലബുകൾക്ക് വിദേശ പരിശീലകരെ മാത്രമെ മുഖ്യ പരിശീലകനായി നിയമിക്കാൻ കഴിയുമായിരുന്നുള്ളൂ. അതും ലീഗ് അധികൃതർ അംഗീകരിച്ചാൽ മാത്രമെ ഏത് പരിശീലകനായാലും ചുമതലയേറ്റെടുക്കാൻ പറ്റുമായിരുന്നുള്ളൂ. ഇനി ഇങ്ങനെ യാതൊരു നിബന്ധനകളും നിയന്ത്രണങ്ങളും ഉണ്ടാവില്ല.

ഇനി ടീമുകൾക്ക് ഏതു പരിശീലകനെ വേണമെങ്കിലും വെക്കാം. അടുത്ത സീസൺ മുതൽ ക്ലബുകൾക്ക് മാത്രമായിരിക്കും പരിശീലകരെ നിയമിക്കുന്നതിൽ അവകാശം എന്ന് ഐ എസ് എൽ അറിയിച്ചു. ഇനി ആകെയുള്ള കാര്യം കോച്ച് പ്രൊ ലൈസൻസ് ഉള്ള ആളായിരിക്കണം എന്ന് മാത്രമാണ്. ഇതോടെ ഇന്ത്യയിലെ പ്രൊ ലൈസൻ ഉള്ള പരിശീലകർക്ക് ഒക്കെ ഐ എസ് എൽ ക്ലബുകളെ ഇനി പരിശീലിപ്പിക്കാൻ ആകും.

അടുത്ത സീസണിൽ ഇതു കൊണ്ട് തന്നെ ഒരു ഇന്ത്യൻ പരിശീലകനെ എങ്കിലും അമരത്ത് കാണാൻ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement