ISL ഗോൾവേട്ട : ഇന്ത്യൻ താരങ്ങൾ രണ്ടാം സ്ഥാനത്ത്

- Advertisement -

ഐഎസ്എല്ലിന്റെ നാലാം സീസണിൽ ഇതുവരെ പിറന്നത് 43 ഗോളുകൾ.
ഐഎസ്എൽ ഗോൾവേട്ടയിൽ ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. ഒൻപത് ഗോളുകളാണ് ഇന്ത്യൻ താരങ്ങൾ ഐഎസ്എല്ലിൽ അടിച്ചു കൂട്ടിയത്. പത്ത് ഗോളുകളുമായി സ്പാനിഷ് താരങ്ങളാണ് ഗോൾവേട്ടക്കാരിൽ മുന്നിൽ നിൽക്കുന്നത്. ഒൻപത് ഗോളുകളുമായി ബ്രസീലിയൻ താരങ്ങളും ഇന്ത്യൻ താരങ്ങൾക്കൊപ്പമുണ്ട്.

മുംബൈ സിറ്റി എഫ്സിയുടെ താരം ബൽവന്ത് സിങാണ് രണ്ടു ഗോളുകളുമായി ഇന്ത്യൻ താരങ്ങൾക്കിടയിലെ ടോപ്പ് സ്‌കോറർ. ബംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രി, ചെന്നെയിൻ എഫ്സിയുടെ മുഹമ്മദ് റാഫി, ഡൽഹി ഡൈനാമോസിന്റെ ലാലിയൻസുവാല ചാങ്‌റെ, എഫ്‌സി പൂനെ സിറ്റിയുടെ രോഹിത് കുമാർ, എഫ്‌സി ഗോവയുടെ മന്ദേർ ദേശായി, ATK യുടെ ബിപിൻ സിങ് എന്നിവർ ഓരോ ഗോൾ വീതം നേടി ഇന്ത്യൻ താരങ്ങളുടെ നിരയിൽ ഉണ്ട്.

ഈ സീസണിൽ മാർക്വി താരങ്ങൾക്ക് വേണ്ടി അധികം തുക ചിലവഴിക്കാതെ ഇന്ത്യൻ താരങ്ങളെ വാങ്ങാനാണ് ഐഎസ്എൽ ടീമുകൾ ശ്രമിച്ചത്. ബെർബയും റോബി കീനുമല്ലാതെ മറ്റാർക്കും വേണ്ടി അധികം തുക ചിലവഴിച്ചിട്ടില്ല. ഇന്ത്യൻ സ്‌ട്രൈക്കേഴ്‌സ് വിദേശതാരങ്ങൾക്കൊപ്പം ഗോൾ വേട്ടയിൽ മുന്നിട്ടു നിൽക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് ഗുണകരമാണ്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ATK പോയന്റുനിലയിൽ ഏറ്റവും താഴെയാണ്. മൂന്നു മത്സരങ്ങളിൽ നിന്നും 6 പോയന്റുകളുമായി ബംഗളുരു എഫ്‌സിയാണ് പോയന്റ് നിലയിൽ ഒന്നാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement