Site icon Fanport

ഇമ്രാൻ ഖാൻ ഇനി ജംഷദ്പൂർ എഫ് സിയുടെ താരം

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമായിരുന്ന ഇമ്രാൻ ഖാൻ ജംഷദ്പൂദിലേക്ക്. താരത്തെ സൈൻ ചെയ്തതായി ജംഷദ്പൂർ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവസാന രണ്ടു സീസണുകളായി ഇമ്രാൻ ഖാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഒപ്പം ആയിരുന്നു. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും ഒരു അസിസ്റ്റും സംഭാവന ചെയ്തിരുന്നു. ഇപ്പോൾ ജംഷദ്പൂരിൽ താരം രണ്ട് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്.

Picsart 23 04 28 22 01 27 981

മുമ്പ് നെരോകയ്ക്ക് വേണ്ടിയും മോഹൻ ബഗാനായും ഇമ്രാൻ കളിച്ചിട്ടുണ്ട്. മുമ്പ് ഗോകുലം കേരള എഫ് സിയുടെ അറ്റാക്കിങ് നിരയുൽ ഉണ്ടായിരുന്ന താരമാണ് ഇമ്രാൻ. മണിപ്പൂർ സ്വദേശിയാണ്. രണ്ട് സീസണോളം ഇമ്രാൻ ഖാൻ എഫ് സി ഗോവയിലും ഉണ്ടായിരുന്നു. 28 കാരനായ ഇമ്രാൻ വിങ്ങറായും മധ്യനിരയിലും കളിക്കാൻ കഴിവുള്ള താരമാണ്. മുമ്പ് ഫതേഹ് ഹൈദരബാദിനായും മണിപ്പൂർ സന്തോഷ് ട്രോഫി ടീമിനായും ഇമ്രാൻ കളിച്ചിട്ടുണ്ട്.

Exit mobile version