Picsart 24 01 31 12 58 04 138

ഐകർ ഗുവറൊറ്റ്ക്സേന ഇന്ത്യയിലേക്ക് തിരികെയെത്തി

മുൻ എഫ് സി ഗോവ താരം ഐകർ ഗുവറൊറ്റ്ക്സേ ഇന്ത്യയിലേക്ക് തിരികെയെത്തി. മുംബൈ സിറ്റിയാണ് താരത്തെ സ്വന്തമാക്കിയത്‌. സ്പാനിഷ് ഫോർവേഡ് കഴിഞ്ഞ സീസൺ അവസാനിച്ച ശേഷമായിരുന്നു ഗോവ വിട്ടത്. ഐകറിന് ഒരു വർഷത്തെ കരാർ മുംബൈ സിറ്റി നൽകി. 30കാരൻ കഴിഞ്ഞ സീസണിൽ 20 മത്സരങ്ങൾ ഗോവക്ക് ആയി കളിക്കുകയും 11 ഗോളുകൾ നേടുകയും ചെയ്തിരുന്നു.

ലെഫ്റ്റ് വിങ്ങറ് ആണ് എങ്കിലും ഗുവറൊക്സേന അറ്റാക്കിൽ പല പൊസിഷനിലും ഇറങ്ങാൻ കഴിവുള്ള താരമാണ്. സ്പാനിഷ് ക്ലബായ റിയൽ മുറിഷ്യയിൽ നിന്നാണ് ഗുവറൊക്സേന ഇന്ത്യയിലേക്ക് തിരികെയെത്തുന്നത്‌. ഇതിനു മുമ്പ് ലോഗ്രോനസിലാണ് താരം കളിച്ചത്. വെസ്റ്റേൺ യുണൈറ്റഡ്, വോളോസ്, മിറാണ്ടസ് എന്ന് തുടങ്ങി ഓസ്ട്രേലിയ, ഗ്രീസ്, സ്പാനിഷ് ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. മുന്നൂറിലധികം മത്സരങ്ങൾ താരം പ്രൊഫഷണൽ കരിയറിൽ കളിച്ചിട്ടുണ്ട്.

Exit mobile version