Picsart 24 07 10 22 32 38 038

ഐകർ ഗുവറൊറ്റ്ക്സേന എഫ് സി ഗോവയിലേക്ക് തിരികെയെത്തി

മുൻ എഫ് സി ഗോവ താരം ഐകർ ഗുവറൊറ്റ്ക്സേന വീണ്ടും ഗോവയിലേക്ക് തിരികെയെത്തി. താരത്തെ സൈൻ ചെയ്തതായി എഫ് സി ഗോവ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഒരു സീസൺ മുമ്പ് ഗോവ വിട്ട ഐകർ കഴിഞ്ഞ ജനുവരിൽ മുംബൈ സിറ്റിയിലേക്ക് മടങ്ങി വന്നിരുന്നു‌. ഇപ്പോൾ വീണ്ടും മുംബൈ വിട്ട് തന്റെ മുൻ ക്ലബിലേക്ക് വരാൻ ഐകർ തീരുമാനിക്കുക ആയിരുന്നു‌.

30കാരൻ ഒരു സീസൺ മുമ്പ് ഗോവക്ക് ആയി കളിച്ചപ്പോൾ 20 മത്സരങ്ങൾ നിന്ന് 11 ഗോളുകൾ നേടിയിരുന്നു. ലെഫ്റ്റ് വിങ്ങറ് ആണ് എങ്കിലും ഗുവറൊക്സേന അറ്റാക്കിൽ പല പൊസിഷനിലും ഇറങ്ങാൻ കഴിവുള്ള താരമാണ്.

ഗോവ വിട്ട ശേഷം ആദ്യം സ്പാനിഷ് ക്ലബായ റിയൽ മുറിഷ്യയിൽ ആയിരുന്നു ഗുവറൊക്സേന കളിച്ചത്. ഇതിനു മുമ്പ് ലോഗ്രോനസിലും താരം കളിച്ചിട്ടുണ്ട്. വെസ്റ്റേൺ യുണൈറ്റഡ്, വോളോസ്, മിറാണ്ടസ് എന്ന് തുടങ്ങി ഓസ്ട്രേലിയ, ഗ്രീസ്, സ്പാനിഷ് ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്.

Exit mobile version