ഇയാൻ ഹ്യൂമിന് പരിക്ക്, ഇനി ഈ സീസണിൽ കളിക്കില്ല

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലെ പ്രധാന പ്രതീക്ഷ ആയിരുന്ന ഇയാൻ ഹ്യൂം ഇനി ഈ സീസണിൽ കളിക്കില്ല. എഫ് സി പൂനെ സിറ്റിക്കെതിരായ മത്സരത്തിൽ ഇയാൻ ഹ്യൂമിന് പരിക്കേറ്റിരുന്നു. ആ‌ പരിക്ക് സാരമുള്ളതാണെന്നും അതുകൊണ്ട് തന്നെ തുടർന്നുള്ള മത്സരങ്ങളിൽ ഇയാൻ ഹ്യൂമിന് കളിക്കാനാകില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.

സീസണ് തുടക്കത്തിലും ഇയാം ഹ്യൂം പരിക്ക് കാരണം വലഞ്ഞിരുന്നു. പക്ഷെ ഫിറ്റ്നെസ് വീണ്ടെടുത്ത ശേഷം മികച്ച പ്രകടനമായിരുന്നു ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്സിനായി നടത്തിയത്. ഇയാൻ ഹ്യൂം കൂടി പരിക്കേറ്റ് പുറത്തേക്ക് പോകുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി ആകും.

നേരത്തെ ഉഗാണ്ടൻ താരം കിസിറ്റോയും പരിക്ക് കാരണം സീസൺ നഷ്ടമാകുന്ന അവസ്ഥയിൽ ആയിരുന്നു. ഇയാം ഹ്യൂമിന്റെ പരിക്ക് ബ്ലാസ്റ്റേഴ്സ് ആരാധകരേയും നിരാശയിലാക്കിയിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial