ഹ്യൂമേട്ടൻ കേരള മണ്ണിൽ എത്തി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഫേവറിറ്റ് ഇയാൻ ഹ്യൂം കൊച്ചിയിൽ എത്തി. ഇന്ന് രാവിലെ കൊച്ചി ഇന്റർനാഷണൽ വിമാനത്താവളത്തിലാണ് ഇയാൻ ഹ്യൂം ഇറങ്ങിയത്. താരത്തെ സ്വീകരിക്കാൻ നിരവധി മഞ്ഞപ്പട കൂട്ടം വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഹ്യൂമിനെ പൊന്നാട അണിയിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധക സംഘമായ മഞ്ഞപ്പട സ്വീകരിച്ചത്. ഹ്യൂം മാത്രമല്ല വിദേശ താരങ്ങളും കോച്ചിംഗ് സ്റ്റാഫുകളും ഒക്കെ ഐ എസ് എല്ലിനായി കേരള മണ്ണിൽ എത്തി തുടങ്ങി. കൊച്ചിയിൽ ഈ വാരാന്ത്യത്തോടെ ബ്ലാസ്റ്റേഴ്സ് പരിശീലനം പുനരാരംഭിച്ചേക്കും.

മറ്റന്നാൾ കോഴിക്കോടും കൊച്ചിയിലുമായി നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ 2017-18 സീസണായുള്ള ജേഴ്സി പ്രകാശനത്തിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾ പങ്കെടുക്കും. നവംബർ 11ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഗോകുലം എഫ് സിയുമായി സൗഹൃദ മത്സരം കളിക്കാനും ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement