Site icon Fanport

ഒരു സീസണിലെ കഷ്ടപ്പാട് ഇങ്ങനെ വൈകാരിക തീരുമാനം എടുത്ത് നശിപ്പിക്കരുതായിരുന്നു എന്ന് ഇയാൻ ഹ്യൂം

കേരള ബ്ലാസ്റ്റേഴ്സ് കളം വിട്ടു പോയത് ശരിയായില്ല എന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം. ട്വിറ്ററിലൂടെ ഈ വിഷയത്തിൽ പ്രതികരിച്ച ഹ്യൂം റഫറിയുടെ തീരുമാനം എന്തായാലും കളം വിട്ടത് ശരിയല്ല എന്ന് പറഞ്ഞു. ഒരു ടീമിന്റെ ഒരു സീസൺ മുഴുവനായുള്ള കഷ്ടപ്പാടാണ് ടീമിനെ പ്ലേ ഓഫിൽ എത്തിക്കുന്നത്. ആ കഷ്ടപ്പാട് ഒക്കെ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കരുതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

Picsart 23 03 03 22 30 07 793

ബാക്കിയുള്ള സമയം കൂടെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കണമായിരുന്നു. കളി കഴിഞ്ഞ ശേഷമാകാമായിരുന്നു പ്രതിഷേധം എന്നും ഹ്യൂം പറഞ്ഞു. ഇയാൻ ഹ്യൂം റഫറിയുടെ തീരുമാനം അംഗീകരിക്കുന്നില്ല എന്നും ഐ എസ് എല്ലിലെ റഫറിയിംഗ് തീർച്ചയായും ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട് എന്നും പറഞ്ഞു.

Exit mobile version