ഐ എസ് എല്ലിൽ റെക്കോർഡുകൾ തിരുത്തി ഇയാൻ ഹ്യൂം കുതിപ്പ്

- Advertisement -

ഐ എസ് എല്ലിൽ റെക്കോർഡുകൾ ഒരോന്നോക്കി തന്റേതു മാത്രമാക്കി മാറ്റി മുന്നേറുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഇയാൻ ഹ്യൂം. ഏറ്റവും കൂടുതൽ ഐ എസ് എൽ മത്സരങ്ങൾ, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ റെക്കോർഡുകൾ നേരത്തെ തന്നെ സ്വന്തമാക്കിയ ഇയാൻ ഹ്യൂം ഇന്നലെ അടിച്ച ഹാട്രിക്കോടെ ഹാട്രിക്കിലും ഐ എസ് എല്ലിൽ ഒന്നാമതായി.

ഇന്നലെ ഡെൽഹിക്ക് എതിരായ ഹ്യൂമിന്റെ ഹാട്രിക്ക് ഐ എസ് എല്ലിലെ അദ്ദേഹത്തിന്റെ മൂന്നാം ഹാട്രിക്കായിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ ആരും മൂന്ന് ഹാട്രിക്കുകൾ നേടിയിരുന്നില്ല. നാല് താരങ്ങൾ ഹ്യൂമിനെ കൂടാതെ ഐ എസ് എല്ലിൽ ഇരട്ട ഹാട്രിക്ക് നേടിയിട്ടുണ്ട്. ഈ സീസണിൽ രണ്ട് ഹാട്രിക്ക് നേടിയ കോറോ, മുൻ ചെന്നൈയിൻ താരം മെൻഡോസ, ഡുഡു, മാർസലീനീ എന്നിവരാണ് ഹാട്രിക്ക് പട്ടികയിൽ ഹ്യൂമിന് പിറകിൽ ഉള്ളത്.

മുമ്പ് കൊൽക്കത്തയുടെ ജേഴ്സിയിൽ ആണ് ഹ്യൂം ഹാട്രിക്ക് നേടിയത്. പൂനയ്ക്കെതിരെയും മുംബൈക്കെതിരെയുമാണ് ഹ്യൂം മുമ്പ് ഹാട്രിക്ക് അടിച്ചത്. ഇന്നലത്തെ ഹാട്രിക്കോടെ 26 ഗോളുകളായി ഹ്യൂമിന് ഐ എസ് എല്ലിൽ. ഈ ഗോളുകൾക്ക് ഒപ്പം 7 അസിസ്റ്റുകളും ഹ്യൂമിന്റെ പേരിൽ ഉണ്ട്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement