ഇയാൻ ഹ്യൂമിന് പരിക്ക് 

പൂനെ സിറ്റിക്കെതിരെയ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാൻ ഹ്യൂമിന് പരിക്ക്. ലിഗമെന്റിനു ആണ് താരത്തിന് പരിക്കേറ്റത്. ഗോൾ നേടാനുള്ള ശ്രമത്തിനിടയിൽ പൂനെ ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് കരുതുന്നത്. ജനുവരിയിൽ മാത്രം അഞ്ചു ഗോളുകൾ നേടി ഇയാൻ ഹ്യൂം മികച്ച ഫോമിലായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിലാണ്. മത്സരത്തിന്റെ തുടക്കത്തിൽ ഇയാൻ ഹ്യൂമിനു ഗോൾ നേടാനുള്ള മികച്ച അവസരം ലഭിച്ചിരുന്നെങ്കിലും അവസരം നഷ്ട്ടപെടുകയായിരുന്നു. തുടർന്ന് ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോൾ വല കുലുക്കാനായിരുന്നില്ല.

അതിനിടെ അസിസ്റ്റന്റ് റഫറിയുമായി തർക്കിച്ചതിന് പൂനെ കോച്ച് പോപ്പോവിച്ചിനെ റഫറി ചുവപ്പ് കാർഡ് കാണിച്ച് സ്റ്റാൻഡിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു. ഐ.എസ്.എല്ലിന്റെ തുടക്കത്തിൽ റഫറിയെ വിമർശിച്ചതിന് പോപ്പോവിച്ചിന് 4 മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial