ഹോസുട്ടനു പിന്നാലെ ഹ്യുമേട്ടനും എക്സ്ട്രീമദുരയിൽ അരങ്ങേറ്റം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നെടും തൂണായ ഹോസെ കുരിയാസിനു പിന്നാലെ  മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാൻ ഹ്യുമിനും സ്പാനിഷ് മൂന്നാം ഡിവിഷൻ ലീഗ് ടീമായ എക്സ്ട്രീമദുരയിൽ അരങ്ങേറ്റം. റിക്രിയെറ്റിവോക്കെതിരായ മത്സരത്തിൽ ആണ് ആരാധകരുടെ പ്രിയപ്പെട്ട ഹ്യുമേട്ടൻ കളിയ്ക്കാൻ ഇറങ്ങിയത്. മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. എഫ്‌സി ജുമില്ലക്ക് എതിരായ മത്സരത്തിൽ ആയിരുന്നു ഹോസുവിന്റെ അരങ്ങേറ്റം.

മത്സരത്തിന്റെ മുഴുവൻ സമയവും ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ഹോസു മികച്ച പ്രകടനം ആണ് പുറത്തെടുത്തത്. അതെ സമയം ഇയാൻ ഹ്യും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സബ്സ്റ്റിറ്റ്യുട്ട് ആയി ഇറങ്ങുകയായിരുന്നു. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ റിക്രിയെറ്റിവോ എക്സ്ട്രീമദുരക്കെതിരെ ലീഡ് എടുത്തു. വസ്ക്വെസ് ആണ് റിക്രിയെറ്റിവോക്ക് വേണ്ടി വല കുലുക്കിയത്. രണ്ടാം പകുതിയിൽ 68ആം മിനിറ്റിൽ മാലോങ് എക്സ്ട്രീമദുരക്ക് വേണ്ടി സമനില ഗോൾ നേടി.

അതെ സമയം ലീഗിൽ എക്സ്ട്രീമദുരയുടെ നില പരുങ്ങലിലാണ്. 23 മത്സരങ്ങൾ പിന്നിട്ടപ്പോൾ 19 പോയിന്റുമായി റെലഗേഷൻ സോണിൽ ആണ് ടീമുള്ളത്.

Leave a Comment