ജനുവരിയിലെ മികച്ച താരമായി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഇയാൻ ഹ്യൂം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഇയാൻ ഹ്യൂം ഐ.എസ്.എല്ലിലെ ജനുവരിയിലെ മികച്ച താരം.  90.1% വോട്ട് നേടിയാണ് ഹ്യൂം മികച്ച താരമായത്. രണ്ടാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സിമിൻലെൻ ഡൗങ്ങലിന് വെറും 5.6% വോട്ട് മാത്രമാണ് ലഭിച്ചത്.

ഒരു ഹാട്രിക് അടക്കം ജനുവരിയിൽ 5 ഗോളുകളാണ് താരം നേടിയത്. ഡൽഹി ഡൈനാമോസിനെതിരെയാണ് ഹ്യൂം ഹാട്രിക് നേടിയത്. മുംബൈക്കെതിരെ നേടിയ ഗോളും കൊച്ചിയിൽ ഡൽഹിക്കെതിരെ തന്നെ നേടിയ ഗോളുമടക്കമാണ് ജനുവരിയിൽ ഹ്യൂം 5 ഗോൾ തികച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ റഹുബ്ക നേരത്തെ നവംബറിൽ ഐ.എസ്.എല്ലിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പൂനെകെതിരെയാ കഴിഞ്ഞ മത്സരത്തിൽ താരം പരിക്കേറ്റ് പുറത്ത് പോയിരുന്നു. ലിഗ്‌മെന്റ് ഇഞ്ചുറിയാണ് താരത്തിന് ഏറ്റത്. ഇയാൻ ഹ്യൂമിനെ കൂടാതെ ബെംഗളൂരു എഫ്.സിയുടെ സുനിൽ ഛേത്രി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സിമിൻലെൻ ഡൗങ്ങൽ, പുണെ സിറ്റിയുടെ മാഴ്‌സെലോ പെരേര, ജംഷഡ്‌പൂർ എഫ്.സിയുടെ ട്രിനിഡാഡെ ഗോൺസാൽവസ് എന്നിവരായിരുന്നു പട്ടികയിൽ ഇടം പിടിച്ച താരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement