അനസിനായി വലവിരിച്ച് രണ്ടു ഐ ലീഗ് ക്ലബുകൾ, ഒന്നരക്കോടിയോളം ഓഫർ

- Advertisement -

മലയാളികളുടെ അഭിമാനം അനസ് എടത്തൊടികയെ ഡ്രാഫ്റ്റിൽ സ്വന്തമാക്കാം എന്ന് ആഹ്രഹിച്ചിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ഐ എസ് എൽ ക്ലബുകൾ ഭയക്കേണ്ടി ഇരിക്കുന്നു. ഡ്രാഫ്റ്റിനു മുന്നേ അനസിനായി വലവിരിച്ചിരിക്കുകയാണ് രണ്ട് ഐ ലീഗ് ക്ലബുകൾ എന്നാണ് സൂചനകൾ. ഇന്ത്യൻ ഫുട്ബോളിലെ തന്നെ പ്രധാനപ്പെട്ട ക്ലബും ഐ ലീഗിലേക്ക് പുതുതായി എത്തുന്ന വേറൊരു ക്ലബുമാണ് ഈ ഇന്ത്യൻ ഡിഫൻഡർക്കു പിറകെ ഉള്ളത്.

ഐ എസ് എല്ലിൽ നിലനിർത്താൻ അവസരം കിട്ടിയിട്ടും അനസിനെ നിലനിർത്താൻ ഡെൽഹി ഡൈനാമോസ് കൂട്ടാക്കിയിരുന്നില്ല. ഡ്രാഫ്റ്റിലേക്ക് അനസ് എത്തുന്നതിനു മുമ്പായി ഐ ലീഗിലേക്ക് അനസിനെ റാഞ്ചാനാണ് ക്ലബുകൾ ശ്രമിക്കുന്നത്. ഏകദേശം ഒന്നരക്കോടിയോളം രൂപയാണ് അനസിന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

പക്ഷെ അനസ് എടത്തൊടിക ഐ എസ് എല്ലിലേക്ക് വരാൻ തന്നെയാണ് സാധ്യത. ഐ ലീഗ് ക്ലബുകളുടെ ഓഫറുകൾ താരം പരിഗണിച്ചേക്കില്ല. കേരളത്തിൽ കളിക്കാനാണ് കൂടുതൽ ഇഷ്ടമെന്ന് കഴിഞ്ഞ ദിവസം വരെ ആവർത്തിച്ച അനസ് എടത്തൊടിക ഐ എസ് എല്ല് ഡ്രാഫ്റ്റിൽ തന്നെ എത്തും. ഏറ്റവും മികച്ച കളിക്കാരെ ഉൾപ്പെടുത്തുന്ന് ആദ്യ പൂളിൽ തന്നെ അനസ് ഡ്രാഫ്റ്റിൽ ഉണ്ടാകും. ഡ്രാഫ്റ്റിൽ അനസിനെ കേരള മണ്ണിന് കിട്ടുമോ ഇല്ലയോ എന്നാതാണ് അനസിനെ സ്നേഹിക്കുന്ന മലയാളികൾ ഉറ്റുനോക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement