Picsart 23 09 30 16 40 40 940

ഹൈദരാബാദിനെതിരായ ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു, ലൂണ ഇല്ല

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ അവസാന ലീഗ് മത്സരത്തിൽ ഹൈദരാബാദ് എഫ് സിയെ നേരിടുകയാണ്. ബ്ലാസ്റ്റേഴ്സ് മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. അഡ്രിയാൻ ലൂണ ഇന്ന് കളിക്കാൻ സാധ്യതയുണ്ട് എന്ന് ഇവാൻ പറഞ്ഞിരുന്നു എങ്കിലും ലൂണ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല.

ഇന്നും ലാറ തന്നെ വലകാക്കുന്നു. ലെസ്കോവിച് ആണ് ക്യാപ്റ്റൻ. ലെസ്കോയും മിലോസും ഡിഫൻസിൽ ഉണ്ട്. ഹോർമിപാം, അസ്ഹർ, ഐമൻ, ഫ്രെഡി, വിപിൻ, ഡെയ്സുകെ, സൗരവ്, ഇഷാൻ എന്നിവരും ടീമിൽ ഉണ്ട്. ഇഷാനും സൗരവും ആകും അറ്റാക്കിൽ ഉണ്ടാകുക.

ഫെഡോർ ഇന്ന് ബെഞ്ചിൽ ഉണ്ട്. രാഹുലും ബെഞ്ചിലാണ്.

Exit mobile version