Site icon Fanport

പത്ത് താരങ്ങൾ ഹൈദരാബാദ് എഫ് സി വിട്ടു

ഐ എസ് എൽ ക്ലബായ ഹൈദരബാദ് എഫ് സി അവരുടെ 10 താരങ്ങൾ ക്ലബ് വിട്ടതായി അറിയിച്ചു. അവസാന വർഷത്തിൽ ടീമിൽ ഉണ്ടായിരുന്ന പ്രധാന താരങ്ങൾ ഉൾപ്പെടെ ആണ് ക്ലബ് വിട്ടത്. ടീം മൊത്തതിൽ അഴിച്ചു പണിയുന്നതിന്റെ ഭാഗമായാണ് താരങ്ങളെ റിലീസ് ചെയ്യുന്നത്. ഗോൾ കീപ്പർ കമൽ ജിത്, കുൻസാംഗ് ബൂട്ടിയ, കീനൻ അൽമേഡ, ഗുർതേജ് സിംഗ് എന്നിവർ ക്ലബ് വിടുമെന്ന് ഹൈദരാബാദ് അറിയിച്ചു.

അബാഷ് താപ, അപ്പു ശങ്കർ, രോഹിത് കുമാർ, ഫഹീം അലി എന്നീ യുവതാരങ്ങളും ക്ലബ് വിട്ടു. ലോണിൽ ഹൈദരബാദിൽ കളിച്ചിരുന്ന അജയ് ഛേത്രി തന്റെ പാരെന്റ് ക്ലബായ ബെംഗളൂരു എഫ് സിയിലേക്കും മടങ്ങി. സീനിയർ സ്ട്രൈക്കർ റോബിൻ സിംഗും ക്ലബ് വിട്ട താരങ്ങളിൽ ഉൾപ്പെടുന്നു.

Exit mobile version