ഹൈദരാബാദ് എഫ് സിക്ക് ഇനി പുതിയ ലോഗോ

ഐ എസ് എൽ ക്ലബായ ഹൈദരബാദ് എഫ് സി അവരുടെ ലോഗോ മാറ്റി. പുതിയ ഔദ്യോഗിക ലോഗോ ഇന്ന് അവർ പുറത്തിറക്കി. ഹൈദരബാദ് നഗരത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ലോഗോ ഡിസൈൻ. മഞ്ഞയും കറുപ്പും നിറത്തിലാണ് ലോഗോ ഡിസൈൻ. നേരത്തെ ഉള്ള ലോഗോയിൽ നിന്ന് കാര്യമായ മാറ്റം തന്നെ പുതിയ ലോഗോയിൽ ഉണ്ട്.

കഴിഞ്ഞ സീസണിൽ മാത്രമായിരുന്നു ഹൈദരാബാദ് എഫ് സി നിലവിൽ വന്നത്‌. പൂനെ സിറ്റി എഫ് സിക്ക് പകരമായായിരുന്നു ഹൈദരബാദ് എഫ് സി ഐ എസ് എല്ലിലേക്ക് എത്തിയത്. പൂനെ സിറ്റി സാമ്പത്തിക ബാധ്യത കാരണം അടച്ചു പൂട്ടുകയും പകരം ഹൈദരാബാദിൽ പുതിയ ഒരു ക്ലബ് വരികയുമായിരുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ വരുൺ ത്രിപുരനേനി അടക്കമുള്ളവർ ആണ് ഹൈദരാബാദ് എഫ് സിയുടെ ഉടമകൾ. ടീമിന്റെ പുതിയ ജേഴ്സിയും മറ്റും ഉടൻ പുറത്തിറക്കും. കഴിഞ്ഞ സീസണിൽ ഹൈദരബാദിന് നിരാശ മാത്രമായിരുന്നു സമ്പാദ്യം.

Exit mobile version