ഹൈദരബാദ് എഫ് സിയും ബൊറൂസിയ ഡോർട്മുണ്ടും ഇനി ഒരുമിച്ച് പ്രവർത്തിക്കും

ഐ എസ് എൽ ക്ലബായ ഹൈദരബാദ് എഫ് സിയും ജർമ്മൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടുമായി ഇനി ഒരുമിച്ച് പ്രവർത്തിക്കും. ഡോർട്മുണ്ടും ഹൈദരബാദും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാനായി കരാർ ഒപ്പുവെച്ചു. 2025വരെയുള്ള കരാറാണ് ഇരു ക്ലബുകളും തമ്മിൽ ഒപ്പുവെച്ചത്. ഡോർട്മുണ്ടുമായി പാട്ണർഷിപ്പ് ഉള്ള ലോകത്തെ നാലാമത്തെ ക്ലബാകും ഹൈദരബാദ് എഫ് സി.

തായ് പ്രീമിയർ ലീഗ് ക്ലബായ ബുറിറാം, ഓസ്ട്രേലിയൻ ക്ലബായ‌ മാർകോണി എഫ് സി, ജപാൻ ക്ലബായ ഇവാതെ ഗ്രുല്ല എന്നീ ക്ലബുകളുമായി നേരത്തെ തന്നെ ഡോർട്മുണ്ടിന് കരാറുണ്ട്. ഡോർട്മുണ്ടിന്റെ ഇത്തവണത്തെ വർച്യുൽ ഏഷ്യാ ടൂറിന്റെ പരിപാടികൾക്ക് ഇടയിൽ ഹൈദാബാദുമായുള്ള കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനവും മറ്റും നടക്കും. നേരത്തെ കേരള ബ്ലാസ്റ്റേഴ്സും ഡോർട്മുണ്ടുമായി കരാർ ഉണ്ടാകും എന്ന് കരുതിയതായിരുന്നു. എന്നാൽ ഹൈദാബാദ് എഫ് സിയുടെ ചർച്ചകൾ ആണ് വിജയം കണ്ടത്.

Exit mobile version