ചിംഗ്ലൻസെന ഹൈദരബാദിൽ തുടരും

കരിയറിലെ ഏറ്റവും മികച്ച പ്രകടനം കഴിഞ്ഞ സീസണിൽ നടത്തിയ ഡിഫൻഡർ ചിംഗ്ലൻ സെന ഹൈദരബാദിൽ തുടരും. ചിംഗ്ലെൻസാന കോൻഷാം ഹൈദരാബാദ് എഫ്സിയുമായി ഒരു പുതിയ ദീർഘകാല കരാർ ഒപ്പിട്ടതായി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. 2020 സെപ്റ്റംബറിൽ എച്ച്എഫ്‌സിയിൽ ചേർന്ന 24 കാരനായ ഡിഫൻഡർ ഒരു പുതിയ നാല് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ഇത് 2024-25 സീസൺ അവസാനിക്കുന്നതുവരെ താരത്തെ ഹൈദരാബാദിൽ നിലനിർത്തും.

ഹൈദരാബാദ് എഫ്സിയിൽ എന്റെ കരാർ നീട്ടുന്നത് വളരെ സന്തോഷകരമാണ് എന്ന് കഴിഞ്ഞ സീസണിൽ തുടർച്ചയായി 18 ലീഗ് മത്സരങ്ങൾ ആരംഭിച്ച ചിംഗ്ലെൻസന പറഞ്ഞു. ഹൈദരബാദിനായി നടത്തിയ മികച്ച പ്രകടനങ്ങൾ ചിങ്ലൻസനയെ ഇന്ത്യൻ ദേശീയ ടീമിലും അടുത്തിടെ എത്തിച്ചിരുന്നു.