അഞ്ച് ഗോളടിച്ച് ജയിച്ച് ഹൈദരബാദ് സീസൺ അവസാനിപ്പിച്ചു

- Advertisement -

ഐ എസ് എല്ലിൽ ഒരു തകർപ്പൻ വിജയത്തോടെ ഹൈദരാബാദ് എഫ് സി തങ്ങളുടെ സീസൺ അവസാനിപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട ഹൈദരബാദ് എഫ് സി അഞ്ചു ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയവും ഹൈദരബാദ് സ്വന്തമാക്കി. അവരുടെ സീസണിലെ വലിയ വിജയമാണിത്. പക്ഷെ ഈ വിജയം കിട്ടിയെങ്കിലും ലീഗിൽ അവസാന സ്ഥാനത്ത് തന്നെയാണ് ഹൈദരാബാദ് സീസൺ അവസാനിപ്പിച്ചത്.

യുവതാരം ലിസ്റ്റൺ കൊളാസോയും ക്യാപ്റ്റൻ മാർസെലീനോയും ഹൈദരബാദിനു വേണ്ടി ഇന്ന് ഇരട്ട ഗോളുകൾ നേടി. 12, 41 മിനുട്ടുകളിൽ ആയിരുന്നു ലിസ്റ്റൺ വലകുലുക്കിയത്. 13, 88 മിനുട്ടുകളിൽ ആയിരുന്നു മർസെലീനോയുടെ ഗോളും. മൊഹമ്മദ് യാസിറും ഹൈദരബാദിനായി ഇന്ന് ഗോളുകൾ നേടി. ഈ വിജയം 18 മത്സരങ്ങളിൽ 10 പോയന്റ് എന്ന നിലയിലാണ് ഹൈദരബാദിനെ എത്തിച്ചത്. ഈ സീസണിൽ ആകെ രണ്ട് മത്സരങ്ങൾ മാത്രമെ ഹൈദരാബാദ് എഫ് സി വിജയിച്ചിട്ടുള്ളൂ.

Advertisement