ഹ്യൂമേട്ടന് ഇന്ന് പിറന്നാൾ ദിനം

ബ്ലാസ്റ്റേഴ്സിന്റെയും മലയാളക്കരയുടെയും സ്വന്തം ഹ്യൂമേട്ടന് ഇന്ന് ഒരു വയസ്സു കൂടെ കൂടുന്നു‌. 1983 ഒക്ടോബർ 30ന് ജനിച്ച ഈ കനേഡിയൻ സ്ട്രൈക്കർക്ക് പിറന്നാൾ ആശംസകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഒരു ഇടവേളയ്ക്കു ശേഷം ബ്ലാസ്റ്റേഴ്സിൽ എത്തിയ ഹ്യൂം വീട്ടിലേക്ക് തിരിച്ചെത്തിയ പ്രതീതിയാണെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഹ്യൂമിന് പിറന്നാൾ ആശംസകളുമായി ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൻ ട്വിറ്റർ ഹാൻഡിലും ഒപ്പം മഞ്ഞപ്പട ഉൾപ്പെടെയുള്ള ആരാധകരും എത്തി.

ബ്ലാസ്റ്റേഴ്സിനെ ആദ്യ സീസണിൽ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഇയാൻ ഹ്യൂം. കരിയറിൽ ഇതുവരെ പതിനൊന്നോളം ക്ലബുകളുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട് ഇയാൻ ഹ്യൂ. കാനഡയ്ക്ക് വേണ്ടി അമ്പതിനടുത്ത് രാജ്യാന്തര മത്സരങ്ങളും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെക്സിക്കോയില്‍ വെര്‍സ്റ്റാപ്പന്‍, ചാമ്പ്യനായി ഹാമിള്‍ട്ടണ്‍
Next articleഉദ്ഗിർ ടൂർണമെന്റിൽ സാറ്റ് തിരൂർ റണ്ണേഴ്സ് അപ്പ്