പരിക്ക് മാറി ഹ്യൂം വരുന്നു, നാളെ ഇറങ്ങിയേക്കും

കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് ആശ്വാസകരമായ വാർത്തകൾ ആണ് വരുന്നത്. നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ഇയാൻ ഹ്യൂമും ടീമിനൊപ്പം ഉണ്ടായേക്കും. പരിക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന ഹ്യൂം ടീമിനൊപ്പം ട്രെയിനിങ് തുടങ്ങിയതായി കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മുളൻസ്റ്റീൻ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ട്രെയിനിങ് പുനരാരംഭിച്ച ഹ്യൂം നാക്കെ ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല. ബെഞ്ചിൽ നിന്ന് ഇറങ്ങി കളിക്കാനാകും സാധ്യത. അതേ സമയം വെസ് ബ്രൗണിന് നാളെ ഐ എസ് എല്ലിലെ തന്റെ ആദ്യ സ്റ്റാർട്ട് ലഭിക്കും എന്നാണ് പ്രതീക്ഷ. ബ്രൗൺ നാളെ ഇറങ്ങും എന്ന് റെനെ പറഞ്ഞു.

പരിക്കിന്റെ‌ പിടിയിൽ തന്നെ ഉള്ള ബെർവറ്റോവ് നാളെ ടീം സ്ക്വാഡിൽ ഉണ്ടാകാൻ സാധ്യത ഇല്ല. കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ സീസണിലെ ആദ്യ ജയം നാളെയെങ്കിലും സ്വന്തമാക്കേണ്ടതുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial