കാണികളെ കണ്ട് കളിക്കാരും, കളിക്കാരെ കണ്ട് കാണികളും ഞെട്ടുമെന്ന് ഹ്യൂം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ഹോം മത്സരത്തിനായുള്ള കാത്തിരിപ്പിന്റെ ആകാംക്ഷ വ്യക്തമാക്കി ഇയാൻ ഹ്യൂം. നാളെ കലൂർ സ്റ്റേഡിയത്തിലെ ഫാൻസിനെ കണ്ട് ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരങ്ങൾ ഒക്കെ ഞെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ഇയാൻ ഹ്യൂം. സ്റ്റേഡിയത്തിനകത്തും സ്റ്റേഡിയത്തിനു പുറത്തും കൊച്ചി സ്റ്റേഡിയത്തിൽ ഉണ്ടാകുന്ന ജനത്തെ കണ്ട് കളിക്കാർക്ക് പേടിക്കാനും സാധ്യത ഉണ്ട് എന്നാണ് ഹ്യൂം വിലയിരുത്തുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരങ്ങൾ മാത്രമല്ല എടികെ കൊൽക്കത്തയുടെ താരങ്ങളും ഈ സ്റ്റേഡിയത്തിലേക്ക് ആദ്യമാണെങ്കിൽ വിറക്കും എന്നു തന്നെയാണ് ഹ്യൂമിന്റെ അഭിപ്രായം. കൊൽക്കത്തയും കേരളവുമാണ് ആരാധകരിൽ ഏറ്റവും മികച്ചത് എങ്കിലും കൊച്ചിയിൽ ആരാധകർ ഉണ്ടാക്കുന്ന അന്തരീക്ഷത്തിന് പകരം വെക്കാൻ ഒന്നും ഇല്ല എന്ന് ഹ്യൂം പറയുന്നു. മണിക്കൂറുകൾക്ക് മുമ്പ് സ്റ്റേഡിയം നിറയുന്നതും ഹ്യൂം എടുത്തു പറഞ്ഞു.

കളിക്കാർ ഞെട്ടുന്നതു പോലെ കാണികളും ഞെട്ടാൻ പോകുന്നെ ഉള്ളൂ എന്ന് ഹ്യൂം പറയുന്നു. ബ്ലാസ്റ്റേഴ്സിലെ പേരുകേട്ട താരങ്ങളെ കുറിച്ച് മാത്രമെ സംസാരങ്ങൾ വരുന്നുള്ളൂ എന്നും, എന്നാൽ റെനെയും സിങ്ടോയും ടീമിൽ എത്തിച്ച പുതിയ താരങ്ങൾ നാളെ മുതൽ അത്ഭുതം കാണിക്കുന്നത് കണ്ട് ആരാധർ അമ്പരക്കും എന്ന് ഹ്യൂം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement